Tasty Kovakka Dry Fry : ഗോവയ്ക്ക് കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്ക് കൊടുക്കാൻ വളരെയധികം രുചികരമായി ഒരു ഗോവയ്ക്ക് ഫ്രൈ തയ്യാറാക്കിയാലോ. ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കാത്തവർ പോലും കഴിച്ചു പോകും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതോടൊപ്പം ജീരകം ചേർത്തു കൊടുക്കുക. ശേഷം ആറു വെളുത്തുള്ളി ചതച്ചത് ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. നാലു വറ്റൽമുളക് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവാള നന്നായി വഴന്നു വരുമ്പോൾ ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക.
ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കോവയ്ക്ക കഷ്ണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക .
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കോവയ്ക്ക വെന്തു വരുന്നതിനായി അര കപ്പ് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക. അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. കോവയിലേക്ക് മസാല എല്ലാം പിടിച്ചു നല്ലതുപോലെ ഡ്രൈ ആയി വന്നതിനുശേഷം ഇറക്കി വയ്ക്കാവുന്നതാണ്. ശേഷം കഴിക്കാം. Video Credit : Shamees kitchen