എല്ലാ വ്യക്തികൾക്കും തന്നെയും ജീവിതത്തിലെപ്പോഴും സന്തോഷം ഉണ്ടാകണമെന്നില്ല പലപ്പോഴും ജീവിതത്തിലെ ഓരോ പ്രതിസന്ധികളെയും എങ്ങനെയാണ് നമ്മൾ നേരിടുന്നത് എന്ന് മനസ്സിലാക്കാൻ ദൈവം നമ്മളെ ദിനംപ്രതി പരീക്ഷിച്ചു കൊണ്ടേയിരിക്കും. എല്ലാ പരീക്ഷണങ്ങളുടെ ഒടുവിലും നമുക്കായി ഒരു വലിയ സന്തോഷം കാത്തിരിക്കുന്നു ഉണ്ടാകും.
നമ്മുടെ ഇഷ്ട ദേവനെ എപ്പോഴും കൂടെ പിടിക്കുക അത് തന്നെയാണ് നമ്മുടെ എല്ലാ സങ്കടങ്ങൾക്കുമുള്ള ഒരേയൊരു മാർഗം. മനസ്സറിഞ്ഞ് നാം ആഗ്രഹിച്ച ചോദിക്കുന്നതെല്ലാം തന്നെ ഭഗവാൻ നമുക്ക് തീർച്ചയായും നൽകുന്നത് ആയിരിക്കും. അതുപോലെ തന്നെയാണ് ചില വഴിപാടുകളും കൃത്യസമയത്ത് തന്നെ നാം ചെയ്യണം എന്നുള്ളത്. ഏറ്റവും അനുയോജ്യമായിട്ടുള്ളത് വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ചെയ്യുന്നതായിരിക്കും. എല്ലാവരും തന്നെ സന്ധ്യാസമയത്ത് ഭഗവാനെ പോയി കാണാനായി പ്രത്യേകം ശ്രദ്ധിക്കുക.
അവിടെ ചെന്നിട്ട് സഹസ്രനാമ പുഷ്പാഞ്ജലിക്ക് രസീത് എഴുതിക്കുക. ഭഗവാന്റെ സഹസ്രനാമങ്ങളും ചൊല്ലി വഴിപാട് കഴിക്കുന്നതാണ് ഇത്. അതിനുമുൻപായി ക്ഷേത്രങ്ങളിൽ ഉപപ്രതിഷ്ഠയായി ഇരിക്കുന്ന ഗണപതി ഭഗവാനോട് ചെന്ന് ഭഗവാന് വേണ്ടി കറുകമാല സമർപ്പിക്കുക. എന്നിട്ട് വേണം ക്ഷേത്രദർശനം ആരംഭിക്കുവാൻ.
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും കൂടെ നിന്ന് പ്രവർത്തിക്കുന്നതായിരിക്കും ഏറ്റവും കൂടുതൽ അനുയോജ്യം. ക്ഷേത്രത്തിൽ ആൽമരം ഉണ്ടെങ്കിൽ 7 പ്രാവശ്യം വലം വെച്ച് പ്രാർത്ഥിക്കുക. അന്നേദിവസം ഒരു പാൽ പായസവും രസീത് ആകേണ്ടതാണ്. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതോടെ ഭഗവാൻ വളരെയധികം സന്തോഷവാനായി മാറും മാത്രമല്ല നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. Credit : Infinite stories