ഇറച്ചിയോ മീനോ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ. ഇന്നത്തെ കാലത്ത് ഇറച്ചിയും മീനും ഉപയോഗിച്ച് കൊണ്ട് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള പലവിധത്തിൽ രുചികരമായ വിഭവങ്ങളാണ് നമുക്ക് മുൻപിൽ തയ്യാറാക്കപ്പെടുന്നത്. പലതും നാം വീട്ടിൽ പരീക്ഷിച്ചു നോക്കാറുമുണ്ടായിരിക്കാം. വീട്ടിൽ ഇറച്ചി വാങ്ങുമ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്ക് കൂടി കൂടുതൽ വാങ്ങി വയ്ക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും.
സാധാരണയായി ഇതുപോലെ വായിക്കുന്ന ഇറച്ചിയും മീനും എല്ലാം തന്നെ ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുകയായിരിക്കും പതിവ്. അത്തരത്തിൽ ഫ്രിഡ്ജിൽ മീനു ഇറച്ചിയോ സൂക്ഷിച്ചു വയ്ക്കുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ആ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നന്നായി അടപ്പ് ഉറപ്പുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയാക്കിയ ഇറച്ചി കഷ്ണങ്ങൾ ഇട്ടുകൊടുക്കുക.
ശേഷം ഇറച്ചി കഷ്ണങ്ങൾ മുഴുവനായി മുങ്ങാത്തക്ക രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഫ്രീസറിൽ വച്ച് സൂക്ഷിക്കുകയാണെങ്കിൽ ഇറച്ചിയുടെ രുചിയൊന്നും പോകാതെ തന്നെ കുറെ നാളത്തേക്ക് സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. ഇത് പുറത്തേക്ക് കിടക്കുമ്പോൾ അത് കുറച്ച് സമയം വെള്ളത്തിൽഇട്ടുവെച്ച് ഇറച്ചിക്കണങ്ങൾ റൂം ടെമ്പറേച്ചറിൽ വന്നതിനുശേഷം മാത്രം കറി വയ്ക്കാൻ ഉപയോഗിക്കുക.
അടുത്തതായി ഇറച്ചി കഷ്ണങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കുന്നതിനു മുൻപ് ചെറിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുകയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും. എല്ലാവരും ഇപ്പറഞ്ഞ രണ്ട് ടിപ്പുകളും ഇനി ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : infro tricks