Making Of Tasty Fish Curry : മീൻ കറി കൂട്ടി ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ. നല്ല ചൂട് ചോറിന്റെ കൂടെ തേങ്ങാപ്പാൽ ഒഴിച്ച മീൻ കറി എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറി പോകുന്നു. അത്തരത്തിൽ ഇനി ഏത് മീൻ കറി ഉണ്ടാക്കിയാലും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഇതിന്റെ രുചി വായയിൽ നിന്നും പോവില്ല. ഈ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ മീനാണോ കറിവെക്കാൻ എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് വയ്ക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് അരമുറി തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക അതിലേക്ക് അര ടീസ്പൂൺ നല്ല ജീരകം രണ്ട് ചെറിയ കഷണം ഇഞ്ചി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ തരികൾ ഇല്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഇതുപോലെ ഒരു അരപ്പിൽ മീൻ കറി തയ്യാറാക്കിയാൽ ഇതിന്റെ രുചി നിങ്ങൾ മറക്കില്ല. അടുത്തതായി ഒരു മൺചട്ടി എടുത്ത് അതിലേക്ക് ഒരു തക്കാളി അരിഞ്ഞു ചേർക്കുക ശേഷം ആവശ്യത്തിന് കറിവേപ്പില 3 പച്ചമുളക് കീറിയത് അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ അരപ്പ് ഒന്നര കപ്പ് വെള്ളം അരക്കപ്പ് പുളിവെള്ളം ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം അടുപ്പിൽ വെച്ച് കറി നന്നായി തിളപ്പിക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ മീൻ കഷണങ്ങൾ ചേർത്തു കൊടുക്കുക. വീണ്ടും 5 മിനിറ്റ് നന്നായി തിളപ്പിക്കുക. മീൻ കഷ്ണങ്ങൾ നന്നായി വെന്തു വന്നാൽ അടുപ്പിൽ നിന്ന് മാറ്റാം. അടുത്തതായി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക അതിലേക്ക് ആറു ചുവന്നുള്ളി ചെറുതായി അരിഞ്ഞു ചേർക്കുക അല്പം കറിവേപ്പിലയും ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റുക. അതിനുശേഷം കറിയിലേക്ക് താളിക്കുക. Credit : sruthis kitchen