രാവിലെ ദോശ ഇല്ലെ എന്നെ ബ്രേക്ക് ഫാസ്റ്റുകൾ കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. ദോശ ആയാലും ഇഡലി ആയാലും നല്ല സോഫ്റ്റ് ആയി വരുമ്പോൾ മാത്രമാണ് കഴിക്കുന്നതിനും രുചി ഉണ്ടാകുന്നത്. അതെല്ലാം ആശ്രയിക്കുന്നത് ഇത് തയ്യാറാക്കുന്ന മാവിനെയാണ്. മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വന്നില്ല എങ്കിൽ ദോശയും ഇടനിയും രുചികരമായ കഴിക്കാൻ സാധിക്കുകയില്ല.
അതുകൊണ്ട് എങ്ങനെയാണ് പെർഫെക്റ്റ് ആയി ദോശമാവും ഇഡലി മാവും എല്ലാം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് റവ എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ ഗോതമ്പ് പൊടി അര ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
ശേഷം മറ്റൊരു പാത്രം എടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ തൈര് ചേർക്കുക ഒരു നുള്ള് സോഡാപ്പൊടി കൂടി ചേർത്ത യോജിപ്പിക്കുക. ഇപ്പോൾ തൈര് നല്ലതുപോലെ പതഞ്ഞു പൊന്തിവരും അതിനു ശേഷം പൊടിച്ചു വച്ച മാവിലേക്ക് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ഒന്നര കപ്പ് പച്ചവെള്ളം കുറച്ചു കുറച്ചായി യോജിപ്പിക്കുക.
ഇളക്കി യോജിപ്പിച്ചതിനുശേഷം പാത്രം 10 മിനിറ്റ് അടച്ചു വയ്ക്കുക. അതിനുശേഷം തുറന്നു നോക്കൂ ദോശയ്ക്കുള്ള വ്യത്യസ്തമായ ഒരു മാവ് റെഡി. സാധാരണ ദോശയുണ്ടാകുന്നതുപോലെ തന്നെ വളരെയധികം രുചികരമായ ദോശ ഇനി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : sruthis kitchen