Making Of Tasty Chemeen Dry Fry : ചെമ്മീൻ ഉപയോഗിച്ചുകൊണ്ട് വളരെയധികം രചകരമായ ഒരു തനി നാടൻ സ്റ്റൈലിൽ ഒരു കറി തയ്യാറാക്കാം. ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ ഇനിയെത്ര വേണമെങ്കിലും ചോറുണ്ണാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് 8 പച്ചമുളക് 20 അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ചതച്ചെടുക്കുക ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടില്ല ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി വെച്ചിരിക്കുന്ന ചെമ്മീനിലേക്ക് ഒന്നര ടീസ്പൂൺ പിരിയാൻ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ഒരു ടീസ്പൂൺ എന്നിവ ചേർക്കുക. ഒട്ടും വെള്ളം ചേർക്കാതെ എല്ലാം കൂടി നന്നായി തേച്ചുപിടിപ്പിക്കുക ശേഷം അരമണിക്കൂർ മാറ്റിവെക്കുക.
അതുകഴിഞ്ഞ് ഒരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ചെമ്മീൻ ഇട്ട് വറുത്തെടുക്കുക. പകുതി വറുത്തതിനുശേഷം കോരി മാറ്റുക ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് നാല് സവാള അരികി ചേർക്കുക അല്പം ഉപ്പ് ചേർത്ത് സവാള വാടി വരുന്നത് വരെ വഴറ്റുക വാടി വരുമ്പോൾ ചതിച്ച ബാക്കിയുള്ള മിക്സ് ചേർത്തു കൊടുക്കുക.
ശേഷം ഇവയെല്ലാം നന്നായി വഴന്നു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും ഇളക്കി എടുക്കുക. അതിലേക്ക് രണ്ട് തക്കാളി അരിഞ്ഞത്, തേങ്ങാപ്പാൽ അരക്കപ്പ് ചേർത്ത് നന്നായി തന്നെ ചൂടാക്കുക. തക്കാളി വെന്തു വരുമ്പോൾ വറത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് അല്പം മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കി എടുക്കുക. രണ്ട് മിനിറ്റ് നല്ലതുപോലെ വേവിക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് നന്നായി ഡ്രൈ ആയി വരുമ്പോൾ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video credit : sruthis kitchen