Making Of Masala Brinjal Dry Fry : സാധാരണ കുട്ടികൾ ആരും തന്നെ വഴുതനങ്ങ കഴിക്കാൻ വളരെയധികം മടി കാണിക്കുന്നത് കാണാം. വഴുതനങ്ങ കറി വെച്ചാൽ ഉണ്ടാകുന്ന വഴുവഴുപ്പ് ആയിരിക്കാം ഇത് കഴിക്കാൻ അവർ മടി കാണിക്കുന്നത്. എന്നാൽ എല്ലാ പച്ചക്കറികളുടെ പോലെ തന്നെ വളരെ പോഷകമൂല്യങ്ങൾ ഉള്ള പച്ചക്കറി തന്നെയാണ് വഴുതന അതുകൊണ്ട് അത് കഴിക്കേണ്ടത് ശരീരത്തിന് വളരെ അത്യാവശ്യമായ കാര്യവുമാണ്.
അതുകൊണ്ടുതന്നെ കുട്ടികൾക്കും വഴുതനങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്കും വളരെ ആസ്വദിച്ചു കഴിക്കാൻ പറ്റുന്ന രീതിയിൽ വഴുതനങ്ങ ഉപയോഗിച്ച് ഒരു പുതിയ റെസിപ്പി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യമായ വറ്റൽമുളക്, ഒരു വലിയ കഷണം കുടംപുളി എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ശേഷം അത് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് അഞ്ചു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അരപ്പ് നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വഴുതനങ്ങ നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. വഴുതന നല്ലതുപോലെ വെന്തു പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. Credit : Mia kitchen