Making Of Fish Egg Thoran : മീൻ കഴിക്കാൻ എത്രത്തോളം രുചികരമാണോ അതുപോലെ തന്നെയാണ് മീൻ മുട്ട ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാനും. മീൻമുട്ട ഉപയോഗിച്ചുള്ള കറികൾ കഴിക്കുന്നതിന് ആരും തന്നെ മടി കാണിക്കേണ്ട ആവശ്യമില്ല. ഒരു പ്രാവശ്യം മീൻ മുട്ട കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് അഞ്ചു വെളുത്തുള്ളി ചതച്ചത് രണ്ടോ മൂന്നോ പച്ചമുളക് കീറിയത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക.
മഞ്ഞൾപൊടി നന്നായി മൂത്ത് വരുമ്പോൾ ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത് ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക തക്കാളി നല്ലതുപോലെ വെന്ത് ഭാഗമായതിനു ശേഷം.
അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ മുട്ട ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വേവിക്കേണ്ടതാണ് അതിനായി അടച്ചുവെച്ച് വേവിക്കുക. മീൻ മുട്ട നല്ലതുപോലെ വെന്തു പാകമായതിനു ശേഷം ഒരു തവി ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ഉടച്ചു കൊടുക്കുക. ഉപ്പെല്ലാം പാകമാണോ എന്ന് നോക്കുക. നന്നായി വെന്തു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. രുചിയോടെ കഴിക്കാം. Video credit : Mia kitchen