ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും തന്നെയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ അളവ് വളരെയധികം കൂടുതലാണ് ജോലിഭാരം കുറയ്ക്കുന്നത് കൊണ്ട് തന്നെ എല്ലാവരും അത് ഉപയോഗിച്ച് വരുന്നു. ഇത്തരത്തിൽ വസ്ത്രങ്ങൾ കഴുകുന്നതിന് വാഷിംഗ് മെഷീനുകൾ മിക്കവാറും വീടുകളിൽ ഉണ്ടായിരിക്കും. അവയിൽ കഴുകിയാൽ തന്നെയും ചിലപ്പോൾ ചില വസ്ത്രങ്ങളിലെ അഴുക്കുകൾ ഒന്നും പോകാതെ അതുപോലെ തന്നെ ഇരിക്കും.
അതിൽ തന്നെ ഷർട്ടിന്റെ കോളറിൽ അടിഞ്ഞുകൂടുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിന് പാടുപെടുന്നവരും ഉണ്ടായിരിക്കും. എന്നാൽ ഇത്തരം അഴുക്കുകൾ കളയുവാൻ ഇനി വളരെയധികം എളുപ്പമാണ്. അതിനായി ചെയ്യേണ്ടത് അഴുക്കുപിടിച്ച കോളറിന്റെ ഭാഗത്ത് ആദ്യം കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക അതിനുമുകളിൽ കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കഴുകി നോക്കൂ വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ പോകുന്നത് കാണാം.
അതുപോലെ തന്നെയാണ് ഷട്ടിൽ വിശർപ്പ് ഉണ്ടാകുന്ന ഭാഗത്ത് കാണുന്ന നിറവ്യത്യാസം ഇല്ലാതാക്കുന്നതിനും ഇതുപോലെ തന്നെ ചെയ്യാം. അടുത്തതായി അടുക്കളയിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. സാധാരണ എല്ലാവർക്കും പറ്റിപ്പോകുന്ന ഒരു അബദ്ധമാണ് വെളിച്ചെണ്ണ കുപ്പിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുന്ന സമയത്ത് എത്ര ശ്രദ്ധിച്ചാലും കുറച്ചെങ്കിലുംവെളിച്ചെണ്ണ താഴെ പോകാം.
സാധാരണഗതിയിൽ ഇത് തുടച്ചു കളഞ്ഞാലും അതുപോലെ തന്നെ വെളിച്ചെണ്ണ അവശേഷിക്കും. എന്നാൽ ഇനി സന്ദർഭങ്ങളിൽ വെളിച്ചെണ്ണ പോയ ഭാഗത്ത് കുറച്ച് ആട്ട ഇട്ടുകൊടുക്കുക. ശേഷം ആദ്യം ഒരു പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കുക അതിനുശേഷം ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുക. ഒട്ടുംതന്നെ എണ്ണമയം ഇല്ലാതെ ഇരിക്കും. കൂടുതൽ അടുക്കള ടിപ്പുകൾക്ക് വേണ്ടി വീഡിയോ കാണുക. Video credit : Resmees curry world