Making Of Tasty Kappa Vada : വടയെന്നു പറഞ്ഞാൽ അത് ഉഴുന്നുവടയാണ്. എല്ലാവരും തന്നെ കൂടുതൽ കഴിച്ചിട്ടുണ്ടായിരിക്കുന്നതും അതുപോലെ തന്നെ തയ്യാറാക്കിയിട്ടുള്ളതും ഉഴുന്നുവടയായിരിക്കും. എന്നാൽ ഉഴുന്നുവടയേക്കാൾ രുചിയിൽ ഒരുപിടി മുന്നിലാണ് ഈ കപ്പവട. ഒരുതവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മീഡിയം വലുപ്പത്തിലുള്ള രണ്ട് ചെറിയ കപ്പ് എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിക്കുക.
അത് ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു പാത്രത്തിൽ വച്ച് നന്നായി വേവിച്ചെടുക്കുക. നന്നായി വെന്തു കഴിഞ്ഞതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ഒരു തവികൊണ്ട് നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക അതോടൊപ്പം തന്നെ ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക ശേഷം ഒരു സവാള വളരെ കനം കുറഞ്ഞ പൊടിപൊടിയായി അരിഞ്ഞത് ചേർക്കുക. ശേഷം ആവശ്യത്തിന് കുരുമുളകുപൊടി ചേർക്കുക .
ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കുക കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർക്കുക ശേഷം കുഴച്ചെടുക്കുന്നതിന് ആവശ്യമായ അരിപ്പൊടിയും ചേർത്ത് കൊടുക്കുക. അരിപ്പൊടിയുടെ അളവ് കൃത്യമായി തന്നെ ചേർത്തു കൊടുക്കേണ്ടതാണ്. ശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുക്കുന്ന സമയത്ത് ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കുക.
ശേഷം സാധാരണ ഉഴുന്നുവടയുടെ മാവിനെക്കാളും ചെറിയ കട്ടി ഇതിലുണ്ടായിരിക്കും. ശേഷം രണ്ട് കൈയിലും വെളിച്ചെണ്ണ തേക്കുക. തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടി കയ്യിൽ വെച്ച് പരത്തി നടുവിൽ ഒരു ഹോളിട്ടു കൊടുക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ നന്നായി ചൂടാക്കിയതിനു ശേഷം തയ്യാറാക്കിയ വട ഇട്ടുകൊടുത്ത് നന്നായി മൊരിയിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. Credit : Lillys natural tips