Making Of Instant Coconut Rice : ചോറ് തന്നെ കഴിക്കാൻ ആർക്കും തന്നെ ഇഷ്ടം ഉണ്ടാകില്ല അതിന്റെ കൂടെ കുറെ കറികളും വിഭവങ്ങളും എല്ലാം ഉണ്ടെങ്കിൽ ഉച്ചയുണ് ഗംഭീരമായി. എന്നാൽ ഇനി ചോറ് തന്നെ കഴിച്ചാലോ. ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ കൂടെ കഴിക്കാൻ വേറെ കറികളുടെ ആവശ്യമൊന്നുമില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആ രണ്ട് കപ്പ് ചോറ് എടുത്ത് തയ്യാറാക്കി വെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ പരിപ്പ് രണ്ട് വറ്റൽ മുളക് മൂന്ന് പച്ചമുളക് 10 കശുവണ്ടി പരിപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഒന്നേകാൽ കപ്പ് ചിരകിയ തേങ്ങ ചേർത്തു കൊടുക്കുക .
ശേഷം തേങ്ങ നല്ലതുപോലെ വഴന്ന് അതിന്റെ നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചോറ് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. രുചി കൂട്ടുന്നതിനായി മല്ലിയില ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം നന്നായി തന്നെ മിക്സ് ചെയ്തെടുക്കുക. തീ വളരെയധികം കുറച്ചു വയ്ക്കുക.
ചോറിലേക്ക് എല്ലാം നല്ലതുപോലെ മിക്സ് ആയതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെച്ച രുചിയോടെ കഴിക്കാം. വളരെ എളുപ്പത്തിൽ തന്നെ വളരെ രുചികരമായി തയ്യാറാക്കാൻ പറ്റുന്ന ഇതുപോലെ ഒരു ചോറ് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Sheeba’s recipes