രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും അതുപോലെ തന്നെ രാത്രി ഭക്ഷണമായും ചപ്പാത്തി ഉണ്ടാക്കുന്നവരും കഴിക്കുന്നവരും ആണ് നമ്മളെല്ലാവരും. രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഉണ്ടാക്കിയാൽ ബാക്കിവരാതെ എല്ലാം തീർന്നു പോയേക്കാം. എന്നാൽ രാത്രി ചിലപ്പോൾ എങ്കിലും ഒന്നോ രണ്ടോ ചപ്പാത്തി ബാക്കി വരാം. ഇത്തരത്തിൽ ബാക്കിവരുന്ന ചപ്പാത്തി മിക്കവാറും നമ്മൾ ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുകയായിരിക്കും പതിവ്.
പിറ്റേദിവസം കഴിക്കാനായി പുറത്തേക്ക് എടുക്കുമ്പോൾ സാധാരണ എല്ലാവരും ചെയ്യാറുള്ളത് പാനലിട്ട് വീണ്ടും ചൂടാക്കി എടുക്കുകയാണ്. എന്നാൽ ഇതുപോലെ ചൂടാക്കി എടുത്താൽ ചപ്പാത്തി വീണ്ടും ഒരുപാട് കട്ടിയായി പോവുകയാണ് ചെയ്യാറുള്ളത്. ഉണ്ടാക്കിയ അതുപോലെയുള്ള സോഫ്റ്റ് ആയി കഴിക്കാൻ ചിലപ്പോൾ സാധിക്കണം എന്നില്ല.
എന്നാൽ ഇനി അത്തരത്തിലുള്ള ഒരു പ്രശ്നം വേണ്ട ഉണ്ടാക്കിയ അതേപോലെതന്നെ ചപ്പാത്തി കഴിക്കണം എന്നുണ്ടോ എന്നാൽ ഇതുപോലെ ചെയ്താൽ മതി. ഇഡലി ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിലേക്ക് ആദ്യം കുറച്ച് വെള്ളം ഒഴിച്ച് നന്നായി ചൂടാക്കാൻ വയ്ക്കുക. അതിനുമുകളിൽ ഒരു തട്ടുവച്ചുകൊടുത്തു അതിലേക്ക് ബാക്കി വന്ന ചപ്പാത്തി എല്ലാം തന്നെ ഇട്ടു വയ്ക്കുക.
അതിനുശേഷം ഒരു അഞ്ചുമിനിറ്റ് നന്നായി ആവി കേറ്റി എടുക്കുക. അതിനുശേഷം പുറത്തേക്ക് എടുത്തു നോക്കൂ ഉണ്ടാക്കിയ സമയം ചപ്പാത്തി എങ്ങനെയാണ് ഉണ്ടായിരുന്നത് അതുപോലെ തന്നെ വളരെ സോഫ്റ്റ് ആയി രുചി ഒട്ടും തന്നെ മാറാതെ കിട്ടുന്നതായിരിക്കും. എല്ലാവരും തന്നെ ഇതുപോലെ ഒരു മാർഗ്ഗം ഒന്ന് ചെയ്തു നോക്കൂ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. Video Credit : Grandmother tips