Making Of Tasty Sugiyan Snack : കാലങ്ങൾ എത്ര കഴിഞ്ഞു പോയാലും മലയാളികൾക്ക് മാത്രം സ്വന്തമായിട്ടുള്ള ഒരുപാട് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്. അതിൽ തന്നെ എണ്ണപ്പലഹാരങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. തട്ടുകടകളിൽ നിന്ന് മാത്രം കിട്ടുന്ന പലതരത്തിലുള്ള എണ്ണപലഹാരങ്ങൾ ഇന്ന് വീട്ടിൽ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാനും സാധിക്കും. അതിൽ എല്ലാവരുടെയും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് സുഖിയൻ. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ.
അതിനായി ആദ്യം തന്നെ ഒരു കപ്പ് പരിപ്പ് ഒരു കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക. വെന്തു വന്നതിനുശേഷം ഒരു തവി ഉപയോഗിച്ച് നല്ലതുപോലെ ഉടച്ചു കൊടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് ശർക്കര ചേർത്തു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ശർക്കര നല്ലതുപോലെ അലിയിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് ചുരുങ്ങിയ തേങ്ങ ചേർത്തു കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ ചുക്കുപൊടി ചേർത്ത് കൊടുക്കുക.
അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേർത്തു കൊടുക്കുക.. നന്നായി ചൂടാക്കി ഡ്രൈ ആക്കി എടുക്കുക. ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കാം. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടി എടുക്കുക. കാൽ ടീസ്പൂൺ ഏലക്കാപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് മാവ് പരുവത്തിൽ തയ്യാറാക്കി എടുക്കുക. ഒരുപാട് ലൂസായി പോകാത്ത മാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പരിപ്പ് ഫില്ലിങ്ങിൽ നിന്ന് ആവശ്യത്തിന് എടുത്ത് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ ഓരോ ഉരുളകളും മാവിൽ മുക്കിയെടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ പൊരിച്ചെടുക്കുക. അതിനുശേഷം കോരി മാറ്റുക. വളരെയധികം രുചികരമായ വെറൈറ്റി സുഖിയൻ ഇതാ തയ്യാർ. Credit : Shamees Kitchen