പണ്ടുകാലത്തുള്ള ആളുകൾ വയറിനെ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ നേരിട്ടാൽ ആദ്യം ചെയ്യുന്ന പ്രതിവിധി എന്ന് പറയുന്നത് വെളുത്തുള്ളി കഴിക്കുക എന്നതാണ്. വെളുത്തുള്ളി നേരിട്ട് ചവച്ചിറക്കിയോ അല്ലെങ്കിൽ വെള്ളത്തിൽ ഇട്ടു കുടിച്ചോ ആയിരിക്കും വയറിലുണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാനായി കഴിക്കാറുള്ളത്. വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി.
വയറ്റിൽ ഉണ്ടാകുന്ന അസിഡിറ്റിയും അതുപോലെ തന്നെ കൊളസ്ട്രോൾ എന്നിവയെ ഇല്ലാതാക്കുന്നതിന് വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളി വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ആ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ മാർഗം ഉപയോഗപ്രദമായിരിക്കും.
രാത്രിയിൽ കിടക്കുന്നതിനു മുൻപായി മൂന്ന് നാല് വെളുത്തുള്ളി ചതച്ചതിനു ശേഷം ചെറിയ ചൂടുള്ള വെള്ളം ഒരു ഗ്ലാസിൽ എടുത്ത് അതിലേക്ക് വയ്ക്കുക ശേഷം അടച്ചുവെക്കുക പിറ്റേദിവസം കാലത്ത് എഴുന്നേറ്റു വെറും വയറ്റിൽ കുടിക്കുക. രാവിലെ ഇതുപോലെ കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ നിന്ന് കുറയ്ക്കുവാൻ വളരെ സഹായിക്കുന്നതാണ്.
അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇതുപോലെ ചെയ്യുക. അതുപോലെ തന്നെയാണ് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇതു വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ ദഹന പ്രശ്നങ്ങൾ ഇല്ലാതിരിക്കുവാൻ ഇടയ്ക്കെങ്കിലും വെളുത്തുള്ളി വെള്ളം കൊടുക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips