വീട്ടിലേക്ക് വിരുന്നുകാര് വരുമ്പോൾ പല രൂപത്തിലും പല വലുപ്പത്തിലും ഉള്ള ചില്ലു ഗ്ലാസുകളിൽ വിവിധതരം പാനീയങ്ങൾ വെച്ചായിരിക്കും നമ്മൾ അവരെ സ്വീകരിക്കുന്നത്. സാധാരണ വീടുകളിൽ എല്ലാം തന്നെ നിത്യ ഉപയോഗത്തിനായി സ്റ്റീൽ ക്ലാസുകൾ ആയിരിക്കും ഉപയോഗിക്കാറുള്ളത് എന്നാൽ ചിലർ ചില്ലു ഗ്ലാസ് ആയിരിക്കും ഉപയോഗിക്കാറുള്ളത്.
ഇതുപോലെ ദിവസവും ഉപയോഗിക്കുമ്പോൾ ഗ്ലാസിന്റെ ഉള്ളിൽ എല്ലാം തന്നെ അഴുക്ക് കറപിടിച്ചിരിക്കും. ചിലപ്പോൾ എത്ര ഉരച്ചാലും ആ കറകൾ പോകണമെന്നില്ല. അതുപോലെ തന്നെയാണ് ചില്ലു ഗ്ലാസ്സുകൾ നിറം മങ്ങി പോകുന്നത്. പലരും പിന്നീട് അത് ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയും ചെയ്യും. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല.
എത്ര പഴയ ചില്ലു ഗ്ലാസ് ആയാലും വളരെ എളുപ്പത്തിൽ തന്നെ പുതിയത് പോലെ ആക്കാം. അതിനായി ചെയ്യേണ്ടത് ഒരു സ്ക്രബർ എടുത്ത് അതിലേക്ക് ആദ്യം കുറച്ച് പേസ്റ്റ് തേക്കുക അതിനുശേഷം കുറച്ച് സോപ്പ് തേച്ചതിനു ശേഷം ഗ്ലാസ് സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകു. വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ പോകുന്നത് കാണാം.
വെറും ഒരു മിനിറ്റ് കൊണ്ട് തന്നെ പഴയ ഗ്ലാസ്സിനെ പുതിയത് പോലെ ആക്കാം. ഇതുപോലെ തന്നെയാണ് ചായ കുടിക്കുന്ന കപ്പുകളിൽ ഉണ്ടാകുന്ന കറകൾ കളയാൻ ഇതേ മാർഗം തന്നെ ഉപയോഗിക്കാം. എല്ലാവരും വീട്ടിലെ ഗ്ലാസുകൾ എല്ലാം തന്നെ ഇതേ രീതിയിൽ വൃത്തിയാക്കി ഭംഗിയോടെ വെക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Grandmother tips