Making Of Cherupayar Curry Without Coconut : രാവിലെ ബ്രേക്ക് ഫാസ്റ്റ് ഏതായാലും അതിന്റെ കൂടെ കഴിക്കാൻ കിടിലൻ കോമ്പിനേഷൻ ആയ ഒരു ചെറുപയർ കറി തയ്യാറാക്കിയാലോ. ഈ ചെറുപയർ കറിയും നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാനും വളരെയധികം നല്ലതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു കപ്പ് ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചിയും 10 വെളുത്തുള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക.
അടുത്തതായി ഒരു കൂക്കർ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക അതിനുശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത്, മൂന്ന് പച്ചമുളക് ഒരു നുള്ള് ഉപ്പ് ഒരു വായനയില കൂടി ചേർത്ത് കൊടുക്കുക പകുതി വഴന്നു വരുമ്പോൾ അതിലേക്ക് അരച്ചുവെച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
നല്ലതുപോലെ വഴന്നു വന്നതിനുശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. മഞ്ഞൾപൊടി നന്നായി മൂത്തു വരുമ്പോൾ രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക. മാറി വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക അതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലത് പോലെ ഇളക്കിയെടുക്കുക.
തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം കുതിർത്തു വച്ചിരിക്കുന്ന ചെറുപയർ ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ ആവശ്യമായ വെള്ളം കൂടി ചേർത്ത് ഇളക്കിയെടുക്കുക. ശേഷം കുക്കർ അടച്ച് അഞ്ചു വിസിൽ വരുന്നത് വരെ കാത്തിരിക്കുക. അതിനുശേഷം തുറന്ന് ഇളക്കി യോജിപ്പിക്കുക. അതെനിക്ക് അര ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് മല്ലിയിലയും ചേർത്ത് ഇളക്കി പകർത്തുക. Credit : Mia kitchen