ഈ ചെടിയുടെ പേര് പറയാമോ? നിങ്ങൾ ഈ ചെടി എന്തിനൊക്കെയാണ് ഉപയോഗിക്കാറുള്ളത്.

ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം തന്നെ നിർബന്ധമായും വളർത്തിയിരിക്കേണ്ട ചെടിയാണ് പനി കൂർക്ക. ചെറിയ കുട്ടികൾക്ക് മാത്രമല്ല വലിയവരുടെ ഏതുതരത്തിലുള്ള പെട്ടെന്ന് ഉണ്ടാകുന്ന പനി ചുമ ജലദോഷം എന്നിങ്ങനെയുള്ള അസുഖങ്ങൾക്ക് എല്ലാം തന്നെ വളരെ വലിയ ആശ്വാസം നൽകുന്ന ചെടിയാണ് പനിക്കൂർക്ക. കാർവകോൺ എന്ന രാസവസ്തു ഉള്ള ബാഷ്പക്ഷീലമുള്ള തൈലം ആണ് ഇതിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്നത്.

ആയുർവേദത്തിൽ പനിക്കൂർക്കയുടെ ഇലയിൽ പിഴിഞ്ഞെടുത്ത നീര് കഫത്തിനെ നല്ല ഔഷധമാണ്. ഇതിന്റെ ഇലകളും തണ്ടുകളും നല്ല ഔഷധഗുണമുള്ളവയാണ് ചുക്കുകാപ്പിയിലെ പ്രധാന ചേരുവയാണ് പനികൂർക്ക.ഇതിന്റെ ഇല വാട്ടി പിഴിഞ്ഞെടുത്ത നീര് ദിവസവും അഞ്ച് മില്ലി വീതം ചെറുതേനും ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസ തടസ്സം എന്നിവയ്ക്ക് എല്ലാം തന്നെ വളരെ ആശ്വാസമായിരിക്കും.

അതുപോലെ കുട്ടികളിൽ ഉണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്നതാണ് ഇതിന്റെ ഇലകൾ ഇതിന്റെ ഇല ചൂടാക്കി പിഴിഞ്ഞ് 3 നേരം 3 ദിവസമായി കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഏറെ നല്ലതാണ്. അതുപോലെ വയറിളക്കുന്നതിനെ ത്രിഫലയുടെ കൂടെ ഇതിന്റെ ഇല അരച്ചത് കഴിക്കുകയാണെങ്കിൽ വയറിനുള്ളിലെ കൃമിയെല്ലാം തന്നെ ഇല്ലാതാകുന്നതായിരിക്കും. ഗ്രഹിണി രോഗങ്ങൾക്ക് മറ്റ് ആഹാരങ്ങളുടെ കൂടെ തന്നെ ഇതിന്റെ ഇല അല്പം ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്പെടുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പെട്ടെന്ന് ഉണ്ടാകുന്ന പനി ജലദോഷം എന്നിവക്കെല്ലാം പണ്ടുകാലം മുതൽ തന്നെ ചെയ്തുവരുന്ന ഒരു ഒറ്റമൂലിയാണ് പനികൂർക്കയുടെ ഇല. എല്ലാവരും തന്നെ ഇതിന്റെ ചെറിയൊരു തയ്യെങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *