ദിവസവും രണ്ടുനേരം പല്ല് തേക്കുന്നവർ ആയാൽ പോലും ചിലപ്പോൾ പല്ലുകളിൽ എല്ലാം തന്നെ കറകൾ അടിഞ്ഞു കൂടാം. രണ്ടുനേരം പല്ലു തേക്കാത്തവർ ആണെങ്കിൽ കൂടി പലകാരണങ്ങൾ കൊണ്ടും പല്ലുകളിൽ കറകൾ ഉണ്ടായേക്കാം. സാധാരണ പുകവലിക്കുന്ന സ്വഭാവമുള്ളവരുടെ പല്ലുകളിൽ എല്ലാം തന്നെ കറകൾ കൂടുതലായി കാണപ്പെടാൻ സാധ്യതയുണ്ട്
. ഇത്തരത്തിൽ പല്ലിൽ ഉണ്ടാകുന്ന കറകൾ കാരണം ഒന്ന് പുഞ്ചിരിക്കാൻ പോലും പലർക്കും സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിന് ഒരു ഉഗ്രൻ പരിഹാരമാർഗ്ഗം ഇതാ. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഒരു വലിയ കഷണം ഇഞ്ചിയും ഒരു ചെറുനാരങ്ങയും എടുക്കുക. ഒരു പാത്രത്തിലേക്ക് ഇഞ്ചി ചതച്ചത് ഇട്ടുകൊടുക്കുക.
ഇഞ്ചി പേസ്റ്റ് പോലെ എടുത്താലും മതി. അതിലേക്ക് ഒരു നാരങ്ങ പകുതി പിഴിഞ്ഞ് ഒഴിക്കുക. അതോടൊപ്പം തന്നെ കുറച്ചു ഉപ്പ് കൂടി ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. പല്ലുതേക്കുന്ന സമയത്ത് ബ്രഷ് ഉപയോഗിച്ച് കൊണ്ട് ഈ മിശ്രിതം ബ്രഷിലേക്ക് എടുത്ത് പല്ലിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പല്ലിലെ എത്ര വൃത്തിയാകാത്ത കറ ആണെങ്കിൽ കൂടിയും വളരെ പെട്ടെന്ന് വൃത്തിയായി കിട്ടും.
ദിവസത്തിൽ രണ്ടുനേരം ഇതുപോലെ ചെയ്താൽ മതി വളരെ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടും. ഒരുപാട് കറകൾ ഉള്ളവരാണെങ്കിൽ തുടർച്ചയായി ദിവസങ്ങളിൽ ചെയ്യുക. അല്ലാത്തവർക്ക് ഒരു പ്രാവശ്യത്തെ യൂസ് കൊണ്ട് തന്നെ വളരെയധികം വൃത്തിയായി കിട്ടുന്നതാണ്. ഇന്ന് തന്നെ ഇതുപോലെ ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner