ചപ്പാത്തികൾ ചുട്ടെടുക്കുന്നതിന് ഇനി വളരെ കുറച്ച് സമയം മാത്രം മതി 5 ചപ്പാത്തികൾ വരെ ഒരുമിച്ച് ചുട്ടെടുക്കുന്നതിനു ഇനി കുക്കർ മാത്രം മതി. കുക്കറിൽ എങ്ങനെയാണ് ചപ്പാത്തികൾ ചുട്ടെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതോടൊപ്പം തന്നെ അരക്കപ്പ് തൈര് എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി കൊടുക്കുക.
ശേഷം ഗോതമ്പ് പൊടിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. 10 മിനിറ്റ് എങ്കിലും നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയൊരു എടുക്കുക. രണ്ട് പ്ലാസ്റ്റിക് കവർ എടുത്ത് അതിൽ ഒരു പ്ലാസ്റ്റിക് കവറിൽ ഒരു ഉരുള വച്ച് മറ്റൊരു പ്ലാസ്റ്റിക് കവർ അതിന്റെ മുകളിലൂടെ വെച്ച് ഒരു പാത്രം കൊണ്ട് അമർത്തു.
ഇങ്ങനെ ചെയ്താൽ വളരെ പെർഫെക്റ്റ് ആയി തന്നെ ചപ്പാത്തി കിട്ടുന്നതായിരിക്കും പരത്തി എടുക്കേണ്ട ആവശ്യമില്ല. ഇതുപോലെ തയ്യാറാക്കുക. അതിനുശേഷം കുക്കർ എടുത്ത് അതിന്റെ ഉള്ളിൽ എല്ലാം തന്നെ ചപ്പാത്തി നല്ലതുപോലെ ഒട്ടിച്ചു വയ്ക്കുക. അതിനുശേഷം കുക്കർ അടുപ്പിൽ വെച്ച് രണ്ടു മിനിറ്റ് വേവിക്കുക. ചപ്പാത്തി നല്ലതുപോലെ വെന്തു വരും ശേഷം അടുപ്പിൽ കമിഴ്ത്തി വയ്ക്കുക.
അപ്പോൾ പുറംഭാഗവും നല്ലതുപോലെ മൊരിഞ്ഞു കിട്ടും. ശേഷം കുക്കറിൽ നിന്ന് മാറ്റി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ആ കുക്കറിൽ ഒറ്റ പ്രാവശ്യം കൊണ്ട് തന്നെ അഞ്ച് ചപ്പാത്തികൾ വരെ ചുട്ടെടുക്കാം. ഇതുപോലെ ഒരു ട്രിക്ക് എല്ലാവരും ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Prarthana ‘s world