Making of Tasty Vendakka Masala Fry : വെണ്ടയ്ക്ക ഉപയോഗിച്ച് കറിയും മെഴുക്കുപുരട്ടിയും മാത്രമല്ല നല്ല അടിപൊളി സ്നാക്കും തയ്യാറാക്കാം. ഇതുപോലെ ഒരു വെണ്ടയ്ക്കനാക്ക് ഉണ്ടാക്കി നോക്കൂ. എല്ലാവരും ഇതിന്റെ ഫാനായി മാറും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വെണ്ടയ്ക്ക എടുത്ത് വട്ടത്തിൽ ചെറിയ കഷണങ്ങളാക്കി അരിയുക.
ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഒരെണ്ണം ചേർത്തു കൊടുക്കുക. അതോടൊപ്പം മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. കറിവേപ്പില ആവശ്യത്തിന് ചേർക്കുക. കാൽ കപ്പ് അരിപ്പൊടി, കാൽ കപ്പ് കടലമാവ്, കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് രണ്ടു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവെല്ലാം തന്നെ വെണ്ടക്കയിൽ പിടിക്കുന്ന തരത്തിൽ തയ്യാറാക്കുക. ശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഓരോ കഷ്ണം വെണ്ടയ്ക്ക എടുത്ത് ഇട്ടുകൊടുക്കുക. നല്ലതുപോലെ ക്രിസ്പി ആയതിനു ശേഷം കോരി മാറ്റുക. എല്ലാ വെണ്ടക്കയും ഇതുപോലെ തയ്യാറാക്കി എടുക്കുക. ചൂട് ചോറിന്റെ കൂടെയും വൈകുന്നേരം സ്നാക്കായും കഴിക്കാവുന്നതാണ്. Video credit : Shamees kitchen