Making Of Kerala Style Vada koottu curry : സദ്യ സ്പെഷ്യൽ വട കൂട്ടുകറി തയ്യാറാക്കിയാലോ. ഇതുപോലെ കഴിച്ചിട്ടില്ലാത്തവർ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. അതിനായി ആദ്യം തന്നെ കാൽ കപ്പിൽ നിന്നും കുറച്ചു കൂടുതൽ ഉഴുന്ന് എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക അതിലേക്ക് ഒരു ചുവന്നുള്ളി ചേർക്കുക ഒരു പച്ചമുളക് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
ഒരുപാട് ലൂസ് ആയി പോകരുത്. അടുത്തതായി ഒരു പാൻ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്ന് ചെറിയ ഉരുളകളാക്കിയെടുത്ത് ഇട്ടുകൊടുക്കുക. ഓരോ ഉണ്ടകളും ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ഒരു ഉരുളൻ കിഴങ്ങ് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.
ഇവൻ നല്ലതുപോലെ വഴറ്റി എടുക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. പൊടികളുടെ പച്ചമണം മാറിയതിനു ശേഷം മൂന്ന് കപ്പ് രണ്ടാം നാളികേരം പാൽ ചേർത്തു കൊടുക്കുക. ശേഷം കറിവേപ്പിലയും രണ്ട് പച്ചമുളകും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
നല്ലതുപോലെ കുറുകി ഭാഗമായതിനുശേഷം തയ്യാറാക്കിയ വട ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരക്കപ്പ് ഒന്നാം പാൽ കൂടി ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ചേർക്കുക നാലുവറ്റൽമുളക് ചേർത്ത് കറിവേപ്പിലയും ചേർത്ത് വറുത്ത് തയ്യാറാക്കിയ കൂട്ടുകറിയിലേക്ക് ഒഴിച്ചുകൊടുക്കുക. ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാം. Credit : Shamees kitchen