തേങ്ങ ചിരവ ഉപയോഗിച്ച് ചിരകിയെടുക്കാൻ മടിയുള്ളവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പാണ് ഇത്. ഇതുപോലെ ചെയ്താൽ ചിരവ ഇല്ലെങ്കിലും തേങ്ങ ചിരകി എടുക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ഒരു കുക്കർ എടുത്ത് അതിലേക്ക് ഒരു നാളികേരം മുഴുവനായി ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് ഒറ്റ വിസിൽ വരുന്നത് വരെ വേവിക്കുക.
ശേഷം കുക്കർ തുറന്ന് നാളികേരം പുറത്തേക്കെടുത്ത് പൊട്ടിക്കുക. അതിനുശേഷം ഒരു കത്തി ഉപയോഗിച്ചുകൊണ്ട് അതിലെ കാമ്പ് പുറത്തേക്ക് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കാമ്പ് പുറത്തേക്ക് വരുന്നതാണ്. അതിനുശേഷം ഈ നാളികേരം ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്നതാണ്. അടുക്കളയിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ്.
പച്ചക്കറികൾ വാങ്ങുമ്പോൾ മല്ലിയിലയുംവാങ്ങി വരാറുണ്ട് വാങ്ങിവരുന്ന സമയത്ത് ഇതെല്ലാം തളർന്ന് വാടി ഇരിക്കുകയാണ് പതിവ്. എന്നാൽ ഈ മല്ലിയില ഫ്രഷ് ആയി എടുക്കുന്നതിനായി ഒരു കാര്യം മാത്രം ചെയ്താൽ മതി. അതിനായി മല്ലിയില ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക ശേഷം അത് മുങ്ങി നിൽക്കുന്ന അത്രയും വെള്ളം ഒഴിക്കുക. ശേഷം അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കുറച്ച് സമയം അതുപോലെ തന്നെ വയ്ക്കുക.
അതിനുശേഷം പുറത്തേക്കെടുത്തു നോക്കൂ. ഒരു തളർച്ചയും ഇല്ലാതെ ഫ്രഷായി മല്ലിയില കിട്ടും. വിനാഗിരി ചേർക്കുന്നത് കൊണ്ട് തന്നെ മല്ലിയിലയിൽ ഏതെങ്കിലും തരത്തിലുള്ള വിഷാംശങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പോയി കിട്ടുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Prarthana’ s world