Making Of Tasty Potato Fry : ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെ കഴിക്കാൻ എത്രയൊക്കെ കറികളും ഉപ്പേരികളും ഉണ്ടെന്നു പറഞ്ഞാലും ഇതുപോലെ ഒരു ഉരുളൻ കിഴങ്ങു വറവൽ കൂടി തയ്യാറാക്കി വെക്കൂ. പിന്നെ എല്ലാവരും മറ്റ് കറികളൊന്നും തന്നെ കഴിക്കില്ല. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പുവടി ചേർത്തു കൊടുക്കുക അതോടൊപ്പം അര ടീസ്പൂൺ ഉഴുന്നുകൂടി ചേർക്കുക ഇവ നന്നായി മുഖത്ത് വരുമ്പോൾ 3 ടീസ്പൂൺ വെളുത്തുള്ളി 5 ചെറിയ ചുവന്നുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉരുളൻ കിഴങ്ങ് കരം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞെടുത്തത് കൂടി ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും നല്ലതുപോലെ ഉരുളക്കിഴങ്ങ് വാട്ടിയെടുക്കുക. അടച്ചുവെച്ച് വേവിക്കുക. നന്നായി എന്തു വന്നതിനുശേഷം.
ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തീ വളരെ കുറച്ചുവെച്ച് അടച്ചുവെച്ച് വീണ്ടും വേവിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്തു കൊടുക്കുക. ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. ഇന്ന് തന്നെ തയ്യാറാക്കു രുചിയോടെ കഴിക്കാം. Video credit : Shamees kitchen