Making Of Tasty Masala Kadala Curry : രാവിലെ ബ്രേക്ക് ഫാസ്റ്റ് എന്തുതന്നെ ഉണ്ടാക്കിയാലും അതുപോലെ ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെയും രാത്രി ചപ്പാത്തിയും കഴിക്കുന്നവർ ആണെങ്കിൽ അതിന്റെ കൂടെയും കഴിക്കാൻ നല്ല കിടിലൻ കോമ്പിനേഷനാണ് വെള്ള കടലക്കറി. വെള്ളക്കടല പലതരത്തിൽ ഉള്ള വിഭവങ്ങൾ ആയി തയ്യാറാക്കാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ വെള്ളക്കടല തയ്യാറാക്കി നോക്കിയാലോ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ രണ്ട് കപ്പ് വെള്ളക്കടല ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. ഒരു കുക്കർ എടുത്ത് അതിലേക്ക് വെള്ളക്കടല ഇട്ടു കൊടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക അതിനുശേഷം 5 വെളുത്തുള്ളി ചതച്ചത് ചെറിയ കഷണം ഇഞ്ചി ചതച്ചത് ചേർത്തുകൊടുത്ത നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും രണ്ടു പച്ചമുളകും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
സവാള വഴന്നു ഭാഗമായതിനുശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് രണ്ടര ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക. ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുത്തു ഒരു തക്കാളി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.
തക്കാളി ഉടഞ്ഞ ഭാഗമായതിനുശേഷം അര ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ വെള്ളക്കടല വേവിച്ചതിൽ നിന്ന് കുറച്ചെടുത്ത് ചേർത്തു കൊടുക്കുക. അതിനുശേഷം ബാനിൽ നിന്ന് പുറത്തേക്ക് എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ഇതെല്ലാം നല്ലതുപോലെ അരച്ചെടുക്കുക. വീണ്ടും പാനിലേക്ക് ഇട്ടു വേവിച്ചു വച്ചിരിക്കുന്ന കടലയും ആവശ്യത്തിന് വെള്ളവും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ തിളച്ച് ഭാഗമായ ശേഷം കുറച്ചു കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. Video credit : Mia kitchen