സനാതന വിശ്വാസപ്രകാരം ഓരോ സ്ത്രീയും ദേവിയാകുന്നു. അതുകൊണ്ടാണ് വിവാഹശേഷം ഒരു സ്ത്രീ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ മഹാലക്ഷ്മി വന്ന് കയറി എന്നു പറയുന്നത്. അതുപോലെ തന്നെ ഒരു പെൺകുട്ടി ജനിക്കുന്ന സമയത്ത് നമ്മൾ പറയുന്നത് മഹാലക്ഷ്മി ജനിച്ചു എന്നാണ്. അതുകൊണ്ടുതന്നെ സ്ത്രീകളെ ദേവിയോട് ആണ് ചേർത്ത് പറയാറുള്ളത്. ഒരു വീട് വീട് ആകണം എന്നുണ്ടെങ്കിൽ അവിടെ ഒരു സ്ത്രീ ഉണ്ടായിരിക്കണം. സ്ത്രീകൾ എപ്പോഴാണോ പൂജിക്കപ്പെടുന്നത് അല്ലെങ്കിൽ അംഗീകരിക്കപ്പെടുന്നത് അപ്പോഴാണ് ആ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും വന്നുചേരുന്നത്.
നമ്മളെല്ലാവരും ജനിക്കുന്നത് ഓരോ നക്ഷത്രങ്ങളിൽ ആയിരിക്കും. അതുകൊണ്ടുതന്നെ ദേവിയുടെ അനുഗ്രഹം ജന്മനാൾ ലഭിക്കുന്ന കുറച്ച് നക്ഷത്രക്കാർ ഉണ്ട്. അവർക്ക് ദേവിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കും എന്നതാണ് വിശ്വാസം. ആദ്യത്തെ നക്ഷത്രം മകം നക്ഷത്രമാണ്. ഒരു സ്ത്രീ ജനിക്കാൻ ഏറ്റവും അനുയോജ്യമായ നക്ഷത്രമാണ് ഇത്. ഇവർ സൗന്ദര്യം കൂടുതലുള്ളവർ ആയിരിക്കും. അത് ശരീരത്തിലെ അല്ലാ സ്വഭാവത്തിലും മനസ്സിലും ആയിരിക്കും. ഇവർ വിളിച്ചാൽ അമ്മ വിളിപ്പുറത്ത് തന്നെയായിരിക്കും.
രണ്ടാമത്തെ നക്ഷത്രം ഭരണി നക്ഷത്രമാണ് ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ജന്മനാൽ ഈശ്വര ചിന്ത കൂടുതലുള്ളവർ ആയിരിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും രണ്ടുപ്രാവശ്യം ചിന്തിക്കുന്നവർ ആയിരിക്കും. അതുപോലെ ദേവിയുടെ അനുഗ്രഹം എപ്പോഴും തന്നെ ഉണ്ടായിരിക്കും. മൂന്നാമത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്. ഇവരുടെ നോട്ടത്തിലും പെരുമാറ്റത്തിലും വരെ ദേവിയുടെ അനുഗ്രഹ വർഷം ഉണ്ടായിരിക്കും എന്നതാണ്. അടുത്ത നക്ഷത്രമാണ് അനിഴം നക്ഷത്രം ഇവരും ദേവിയുടെ അനുഗ്രഹം ജന്മനാൽ ലഭിച്ചവരാണ്.
ഭദ്രകാളിയുടെ അനുഗ്രഹം കൂടുതലായുള്ള നക്ഷത്രക്കാരാണ് ഇവർ. അടുത്ത നക്ഷത്രമാണ് വിശാഖം ഇവർക്കാണ് ദേവിയുടെ അനുഗ്രഹം ഇക്കൂട്ടത്തിൽ എല്ലാം കൂടുതലായി ഉള്ളത്. ഇവരുടെ മനസ്സ് ഒന്ന് വേദനിച്ചാൽ മതിഅമ്മ ഇവരുടെ അടുത്തേക്ക് ഓടിയെത്തുന്നതായിരിക്കും അത്രയും അനുഗ്രഹം ഇവർക്ക് ദേവിയുടെ ഉണ്ടായിരിക്കും. അടുത്ത നക്ഷത്രമാണ് ചിത്തിര നക്ഷത്രം സത്യസന്ധതയ്ക്ക് ഇത്തരം പ്രാധാന്യം നൽകുന്ന നക്ഷത്രക്കാർ വേറെ ഉണ്ടാകില്ല. ഏതൊരു മനപ്രയാസത്തിലും ദേവിയെ വിളിച്ചാൽ മതി വിളിപ്പുറത്താണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : infinite stories