Making Of left Over Rice Cutlet : ബാക്കിവരുന്ന ചോറ് മാത്രം മതി രുചിയൂറും കട്ട്ലൈറ്റ് തയ്യാറാക്കാൻ. ഇനി ആർക്കും തന്നെ കട്ട് ലൈറ്റ് കഴിക്കാൻ തോന്നുമ്പോൾ എല്ലാം ഉണ്ടാക്കാം. രുചികരമായ ചോർ ഉപയോഗിച്ചുള്ള കട്ട്ലൈറ്റ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് രണ്ട് കപ്പ് ചോറ് എടുത്ത് വെള്ളം ചേർക്കാതെ മിക്സിയിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ നല്ലതുപോലെ വഴറ്റിയെടുക്കുക വഴന്നു ഭാഗമാകുമ്പോൾ അതിലേക്ക് ആവശ്യമായ മുളകുപൊടി, അരക്കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞത് ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ആവശ്യത്തിന് മല്ലിയില എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.
അതിലേക്ക് അര ഗരം മസാലയും ചേർത്തു കൊടുക്കുക. രണ്ട് ടീസ്പൂൺ പുളിവെള്ളം കൂടി ചേർക്കുക. പച്ചക്കറികൾ എല്ലാം നന്നായി എന്തു വന്നതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ശേഷം ഒരു ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുത്തത് ചോറിലിട്ട് ഉടച്ചെടുക്കുക അതോടൊപ്പം വഴറ്റിയെടുത്ത പച്ചക്കറിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം കട്ട്ലെറ്റിന്റെ ആകൃതിയിൽ തയ്യാറാക്കി വയ്ക്കുക. ശേഷം ഒരു മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചൊഴിക്കുക. തയ്യാറാക്കിയ കട്ട്ലൈറ്റ് മുട്ടയിൽ മുക്കി പൊടിച്ച ബ്രെഡിൽ പൊടിഞ്ഞ് ചൂടായിരിക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മൊരിയിക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. Credit : Mia kitchen