Easy Vegetable Masala For Chapati & Rice : ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന റെസിപ്പികൾ കൂടുതലായി പരീക്ഷിക്കുന്നവർ ആയിരിക്കും. പെട്ടെന്ന് തയ്യാറാക്കുന്നതുപോലെ തന്നെ അത് വളരെ രുചികരമായിരിക്കണം എന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഇവ രണ്ടും ചേർന്ന് ഒത്തു പോകുന്ന രീതിയിൽ ഒരു പുതിയ റെസിപ്പി പരിചയപ്പെട്ടാലോ. ഇതാ എളുപ്പത്തിൽ തയ്യാറാക്കാം ഒരു കിടിലൻ മസാല കറി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് ഉരുളൻ കിഴങ്ങ് മീഡിയം വലുപ്പത്തിൽ മുറിച്ചത് ഇട്ടുകൊടുക്കുക ശേഷം അരക്കപ്പ് ഗ്രീൻപീസ് ചേർക്കുക. അതിലേക്ക് ഒരു വഴുതനങ്ങ മീഡിയം വലുപ്പത്തിൽ അരിഞ്ഞത് ചേർക്കുക കുറച്ച് ബീൻസ് ചേർക്കുക. നിങ്ങളുടെ വീട്ടിൽ ഏതൊക്കെ പച്ചക്കറികൾ ഉണ്ട് അതെല്ലാം ഇഷ്ടമുള്ള രീതിയിൽ ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ മഞ്ഞൾ പൊടിയും വെള്ളവും ചേർത്ത് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക.
വെന്തു വരുന്ന സമയം കൊണ്ട് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ നല്ലജീരകം ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റിയെടുക്കുക പകുതി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു നുള്ള് കായപ്പൊടിയും ചേർത്തു കൊടുക്കുക ശേഷം. ഒരു ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ വച്ച് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.
ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം തന്നെ ചേർത്തു കൊടുക്കുക. പച്ചക്കറികളിലേക്ക് മസാല എല്ലാം നല്ലതുപോലെ മിക്സ് ആയി വരുന്നതിന് അടച്ചുവെച്ച് വേവിക്കുക. നിങ്ങൾക്ക് ഡ്രൈ ആയി കഴിക്കണം എന്നുണ്ടെങ്കിൽ ഇതേ രീതിയിൽ കോരി മാറ്റാം. കറിയായി കൂട്ടണം എന്നുണ്ടെങ്കിൽ കുറച്ചു തേങ്ങാപാലോ വെള്ളമോ ചേർത്ത് കൊടുക്കാവുന്നതാണ്. പച്ചക്കറികളിലേക്ക് മസാല എല്ലാം ചേർന്നു വന്നതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി പകർത്തി വയ്ക്കുക. Video credit : Sheeba’s recipes