Special Parippu Curry Recipe : ചൂട് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ കിടിലൻ കോമ്പിനേഷൻ ആയ പരിപ്പ് കറിയുടെ റെസിപ്പി പരിചയപ്പെടാം. ഈ പരിപ്പ് കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് പരിപ്പ് ചേർക്കുക അതോടൊപ്പം തന്നെ കാൽ കപ്പ് ചെറിയ പരിപ്പു കൂടി ചേർക്കുക.
ശേഷം ഇവ നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് വെളുത്തുള്ളി രണ്ട് പച്ചമുളക് ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക.
പരിപ്പ് നന്നായി വെന്ത് വന്നതിനു ശേഷം ഒരു തവി കൊണ്ട് തക്കാളി എല്ലാം ഉടച്ചു കൊടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആദ്യം ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക നെയ്യ് നല്ലതുപോലെ ചൂടായതിനു ശേഷം നാലു വെളുത്തുള്ളി 5 ചുവന്നുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവ രണ്ടും നന്നായി മൂത്ത് വരുമ്പോൾ അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക.
അതോടൊപ്പം മൂന്നു വറ്റൽമുളകും ചേർത്തു കൊടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായി ചൂടായി വന്നതിനുശേഷം പരിപ്പ് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വളരെ രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പരിപ്പ് കറി റെഡി. എല്ലാവരും ഇന്ന് തന്നെ ഇതുപോലെ ഒരു പരിപ്പ് കറി തയ്യാറാക്കി നോക്കൂ. Credit : Shamees kitchen