നമുക്ക് സാധാരണയായി കണ്ടുവരുന്ന മുട്ടുവേദന സന്ധി വേദന എല്ല് തേയ്മാനം കൊളസ്ട്രോൾ പ്രമേഹം ദഹന കുറവ് തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം നൽകുന്ന ചെടിയാണ് ചങ്ങലംപരണ്ട. ഈ ചെടി എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ചെടിയെ ചമ്മന്തി ആയോ മറ്റു രൂപങ്ങളിലോ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുകയാണ് വേണ്ടത്.
അതോടൊപ്പം തന്നെ തവിട് കളയാത്ത അരി വേണം ഉപയോഗിക്കേണ്ടത്. മുളയരിയും ഉപയോഗിക്കാം. ചങ്ങലംപരണ്ട ചെടിയിൽ നിന്ന് പൊട്ടിച്ചതിനുശേഷം നാല് ദിവസം തണലിൽ ഉണക്കുക ശേഷം ചങ്ങലംപരണ്ടയുടെ നാലു വശങ്ങളിൽ നിന്നും നാരുകൾ വലിച്ചെടുത്തതിനു ശേഷം ചെറുതായി നുറുക്കുക. ശേഷം ഇരുമ്പ് ചട്ടിയെടുത്ത് അതിൽ നല്ലെണ്ണ ഒഴിച്ച് ചങ്ങലംപരണ്ട അതിലേക്ക് ഇട്ട് ചെറിയ ബ്രൗൺ നിറമാകുന്നതുവരെ നന്നായി വഴറ്റിയെടുത്ത് കോരി മാറ്റുക.
ശേഷം അതിലേക്ക് ഒരു കഷണം കായം ഒരു ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ കുരുമുളക് അനുസരിച്ച് വറ്റൽ മുളക് ഒരു കപ്പ് ഉഴുന്ന് കാൽ കപ്പ് തുവരപ്പരിപ്പ് ആറു അല്ലി വെളുത്തുള്ളി മൂന്ന് തണ്ട് കറിവേപ്പില, നെല്ലിക്ക വലുപ്പത്തിൽ പുളി ഓരോന്നായി ഇട്ട് പ്രത്യേകം വറുത്തു കോരി മാറ്റുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ചങ്ങലംപരണ്ട മാറ്റിവെച്ച് ബാക്കിയെല്ലാം നല്ലതുപോലെ പൊടിച്ചെടുക്കുക.
അതിലേക്ക് ചങ്ങലംപരയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക ശേഷം ഇത് ദിവസത്തിൽ രണ്ടു പ്രാവശ്യം ഒരു ടീസ്പൂൺ വീതം എടുത്ത് നെയ്യ് ചേർത്ത് ചാലിച്ച് ഭക്ഷണത്തോടൊപ്പം കഴിക്കാം. ഇതോടൊപ്പം തന്നെ കാലത്തും വൈകുന്നേരവും ഉള്ള ഇളം വെയിൽ കൊള്ളുക. ഇത്തരം കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ സന്ധിവേദനയും മറ്റു പ്രശ്നങ്ങളും എല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. എല്ലാവരും ചങ്ങലംപരണ്ട കൃത്യമായി ഉപയോഗിക്കുമല്ലോ. Video credit : PRS kitchen