Making Of Easy Breakfast Recipe : രാവിലെ വയറും മനസ്സും നിറഞ്ഞ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് തയ്യാറാക്കിയാലോ. ഒരു ഗ്ലാസ് ചോറ് മാത്രം മതി ഈ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് പച്ചരിയും നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക.
അതോടൊപ്പം ഒരു കപ്പ് ചോറും കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ തൈരും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് വീണ്ടും കറക്കി എടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് ഒരു ഉരുളൻ കിഴങ്ങ് ചെറുതായി ഗ്രേറ്റ് ചെയ്തതും ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്തുകൊടുത്ത ഇളക്കി യോജിപ്പിക്കുക.
അതോടൊപ്പം തന്നെ ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് മൂന്ന് പച്ചമുളക്. എരുവിന് ആവശ്യമായ വറ്റൽ മുളക് പൊടിച്ചത് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. അടുത്തതായി കുഴിഞ്ഞ ഏതെങ്കിലും ഒരു പാത്രം എടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ആവശ്യത്തിന് കൊടുത്ത് രണ്ട് ഭാഗവും നല്ലതുപോലെ മൊരിയിച്ചെടുക്കുക. ചെറിയ വെച്ച് നന്നായി തന്നെ വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എല്ലാമാവും ഇതുപോലെ തയ്യാറാക്കുക. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Video credit : Mia kitchen