നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്ക എന്ന് പറയുന്നത്. പ്രായം കൂടുംതോറും പ്രവർത്തനം ക്ഷയിച്ചു വരുന്ന സമയതിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ക്യാൻസറിനും ഹൃദയരോഗങ്ങൾക്കും ശേഷം ഏറ്റവും അപകടകരമായ രോഗാവസ്ഥയാണ് വൃക്കയ്ക്കുള്ളത്. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകൾ പിടിപെടുന്നതിന് മുൻപായി തന്നെ ശരീരം കുറെ ലക്ഷണങ്ങൾ കാണിച്ചു തരുന്നതായിരിക്കും. ഒന്നാമത്തേത് അമിതമായ ക്ഷീണം.
ശരീരത്തിൽ ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കുന്ന പ്രത്യേകതരം ഹോർമോൺ ഉല്പാദിപ്പിക്കുന്നത് വൃക്കയിൽ വെച്ചാണ്. വ്യക്ക തകരാറിൽ ആയാൽ ക്ഷീണം അനുഭവപ്പെടും. അടുത്തത് ഉറക്കമില്ലായ്മ. അടുത്തത് നമ്മുടെ ത്വക്ക് വളരെയധികം ഡ്രൈ ആയി വരുന്നത്. അതുപോലെ പ്രത്യേകിച്ച് അലർജി ഇല്ലാതെ കൂടി ശരീരം ചൊറിയുക. ഇത് കാൽസ്യം ഫോസ്ഫറസ് പോലുള്ളവയുടെ കുറവുമൂലം സംഭവിക്കുന്നതാണ്.
നാലാമത്തെ ലക്ഷണം രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണന്റെ അടിയിലായി നീരും തടിപ്പും വരുന്നത്. അടുത്തത് രാത്രികാലങ്ങളിൽ ഇടയ്ക്ക് മൂത്രമൊഴിക്കാൻ ആയി എഴുന്നേൽക്കുന്ന അവസ്ഥ. പ്രത്യേകിച്ച് മൂത്രാശയ രോഗങ്ങൾ ഇല്ലാതെ ഇതുപോലെ ഉണ്ടെങ്കിൽ വളരെ ശ്രദ്ധിക്കുക. അടുത്തത് മൂത്രമൊഴിക്കുമ്പോൾ അമിതമായി പത കാണുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ടതാണ്.
അടുത്തത് വിശപ്പില്ലായ്മ. കിഡ്നി തകരാറുമൂലം ബോക്സിനുകൾ പുറന്തള്ളപ്പെടാതെ ഇരിക്കുന്നതുകൊണ്ടാണ് അത്. അടുത്തത് മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം. അടുത്തത് മസിൽ കോച്ചി പിടിക്കുക. അടുത്തത് വായനാറ്റം അമിതമായി അനുഭവപ്പെടുക. ശരീരത്തിൽ ടോക്സിനുകൾ അമിതമായി കെട്ടിക്കിടക്കുന്നത് മൂലമാണ് ഇതുപോലെ സംഭവിക്കുന്നത്. ഇത് കിഡ്നിയുടെ തകരാറ് മൂലം ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. Video credit : beauty life with sabeena