Making Of Rava Crispy Murukku : റവ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു കറുമുറു പലഹാരം തയ്യാറാക്കിയാലോ. വൈകുന്നേരം ചൂട് ചായക്കൊപ്പം ഈ കറുമുറ പലഹാരം നല്ല കോമ്പിനേഷൻ ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് റവ എടുക്കുക. ഒരു കപ്പ് ആണെങ്കിലും തയ്യാറാക്കാവുന്നതാണ്. ശേഷം മിക്സിയിൽ ചെറുതായി പൊടിച്ച് എടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർക്കുക. അതോടൊപ്പം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക. രുചി കൂട്ടുന്നതിനായി ഒരു ടീസ്പൂൺ കസ്തൂരിമേട്ടി ചേർത്തു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് പാല് ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക.
ചപ്പാത്തി മാവിനെ തയ്യാറാക്കുന്നത് പോലെ കുഴച്ചെടുക്കുക. ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കേണ്ടതാണ് അടച്ചു വയ്ക്കുമ്പോൾ മാവിന് മുകളിലായി ഒരു നനഞ്ഞ തുണി ഇട്ടു കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. അരമണിക്കൂറിന് ശേഷം എടുത്ത് കൈകൊണ്ട് വീണ്ടും കുറച്ച് എടുക്കുക. ശേഷം ചെറിയ ഉരുളകൾ ഉരുട്ടി കയ്യിൽ വെച്ച് ചെറുതായി പരത്തുക.
മുറുക്കിനെ ഷേപ്പ് ഉണ്ടാകുന്നതിനു വേണ്ടി അരിപ്പ കയിൽ എടുത്ത് അതിലേക്ക് വെച്ച് കൈകൊണ്ട് ചെറുതായി ഉരുട്ടുക. എല്ലാരും ഇതുപോലെ തയ്യാറാക്കിയെടുക്കുക. മാത്രമല്ല നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഷേപ്പിൽ വേണമെങ്കിലും തയ്യാറാക്കി എടുക്കാം. അടുത്തതായി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇട്ടുകൊടുത്ത നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. Video credit : Shamees kitchen