വഴിയരികെലെല്ലാം തന്നെ എപ്പോഴും കാണപ്പെടുന്ന ഒരു ചെടിയാണ് കരിനൊച്ചി. ഒരു വേദനസംഹാരിയാണ് ഈ ചെടി. വയലറ്റ് നിറഞ്ഞ പച്ച നിറമാണ് ഈ ചെടിക്ക് ഉള്ളത്. ഇത് ഉള്ളത് പച്ചനിറത്തിലുള്ളതും വൈലറ്റ് നിറത്തിലുള്ളത് ഉണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന നടുവേദന പുറം വേദന ജോയിന്റ് വേദന എന്നിവയെല്ലാം തന്നെ മാറ്റാൻ ഉള്ള കഴിവ് ഈ ചെടിക്ക് വളരെ കൂടുതലാണ്.
വേദന കൂടുതലുള്ള ഭാഗത്ത് ഇതിന്റെ ഇലകൾ നേരിട്ട് അരച്ച് പുരട്ടുകയോ അല്ലെങ്കിൽ അതിന്റെ ഓയിൽ തേക്കുകയോ ചെയ്യാം. അല്ലെങ്കിൽ ഇതിന്റെ ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം വേദനയുള്ള ഭാഗത്ത് ചെറിയ ചൂടോടെ ഒഴിക്കുന്നതും വളരെ നല്ലതാണ്. ഇതിന്റെ ഇലകൾ ചതച്ചെടുത്ത് അതിന്റെ നീര് മാത്രം എടുത്ത് ആവശ്യമുള്ള അളവിൽ ആവണക്കെണ്ണയും ചേർത്ത് കഴിച്ചാൽ തന്നെ വളരെ നല്ലതാണ്.
ഇത് നാലുദിവസം അടുപ്പിച്ച് കഴിച്ചാൽ തന്നെ നടുവേദന ഇല്ലാതാക്കും. അതുപോലെ തന്നെ അപസ്മാരം ഇല്ലാതാക്കുന്നതിനും ഇതിന്റെ നേരെ അഞ്ചുതുള്ളി വീതം രണ്ടു മൂക്കിലും ഒറ്റിക്കുന്നത് അസുഖത്തിന് വളരെ ആശ്വാസം നൽകുന്നതായിരിക്കും. അതുപോലെ കഠിനമായ തലവേദനകൾ അനുഭവപ്പെടുമ്പോൾ ഇതിന്റെ ഇല നെറ്റിയിൽ തേക്കുന്നത് വളരെ പെട്ടെന്ന് ശമനം ഉണ്ടാക്കാൻ സാധിക്കും.
അതുപോലെ തന്നെ വീട്ടിൽ കൊതുകിന്റെ ശല്യം പ്രാണികളുടെ ശല്യം കൂടുതലായി ഉണ്ടെങ്കിൽ ഇതിന്റെ ഇല കത്തിച്ച് അതിന്റെ പുക കൊള്ളിച്ചാൽ മതി. അതുപോലെ തന്നെ അടുക്കളയിൽ ഉള്ള ധാന്യങ്ങളിൽ പ്രാണികൾ വരാതിരിക്കാൻ അത് ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ഒരില കൂടെ ഇട്ടുവച്ചാൽ മതി. ഇത്രയും ഗുണങ്ങൾ ഉള്ള ഈ വേദനസംഹാരി എല്ലാവരുടെ വീട്ടിലും അച്ചു പിടിപ്പിക്കുക വേദനയുള്ള ഭാഗങ്ങളിൽ അരച്ച് തേച്ച് വേദനയെ ഇല്ലാതാക്കൂ. Video credit : common beebee