Making Of Potato Curry : ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു കറി തയ്യാറാക്കി നോക്കാം ചൂട് ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും രാവിലെ ഉണ്ടാക്കുന്ന ബ്രേക്ക്ഫാസ്റ്റ് ഏതു തന്നെയായാലും അതിന്റെ കൂടെയെല്ലാം കഴിക്കാൻ അടിപൊളി കോമ്പിനേഷനാണ് ഈ ഉരുളൻ കിഴങ്ങ് കറി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ ഒരു ചെറിയ കഷണം പട്ട ചേർത്ത് മൂപ്പിച്ചെടുക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് മൂപ്പിച്ചെടുക്കുക. ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിച്ച് എടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ മൂന്ന് ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുത്തത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ വെന്ത് ഭാഗമായതിനുശേഷം ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക മൂന്നു പച്ചമുളകും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇളക്കി വയ്ക്കാം. രുചികരമായ ഉരുളൻ കിഴങ്ങ് കറി ഇതാ തയ്യാർ. Credit : Shamees kitchen