രാവിലെ ചൂടോടുകൂടിയ ഒരു ചായ കുടിക്കുന്ന പതിവ് മലയാളികളുടെ ശീലമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് നല്ല ചൂട് പാല് കുടിക്കുന്ന വരും ചായ കാപ്പി തുടങ്ങിയ വ്യത്യസ്ത തരത്തിൽ പാൽ ഉപയോഗിച്ചുകൊണ്ട് പലതരം ചായകൾ ഉണ്ടാക്കുന്നവരും ഉണ്ടാകാം. ഇതിനെല്ലാം തന്നെ നാം പാല് തിളപ്പിക്കേണ്ടതായി വരും. ഇത്തരത്തിൽ പാല്തിളപ്പിക്കാൻ വയ്ക്കുമ്പോൾ എല്ലാ വീട്ടമ്മമാർക്കും സംഭവിച്ചു പോകാറുള്ള ഒന്നാണ് പാല് തിളച്ച് പുറത്തേക്ക് പോകുന്നത്.
ഇതുപോലെ സംഭവിച്ചാൽ പിന്നീട് ആ പാലു പോയ ഭാഗമെല്ലാം വൃത്തിയാക്കുന്നതായിരിക്കും ഏറ്റവും വലിയ പണി. അതുകൊണ്ട് തന്നെ ഇനി അത്തരത്തിൽ ഒരു പ്രശ്നമില്ലാതിരിക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. ചായ ഉണ്ടാക്കി കഴിഞ്ഞാൽ എന്തായാലും ആവശ്യമായി വരുന്നതാണ് അരിപ്പ.
ഇനി എല്ലാവരും പാല് തിളപ്പിക്കാനായി വയ്ക്കുമ്പോൾ ആ പാത്രത്തിന്റെ നെടുകെ നീളയായി അരിപ്പയും വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാല് തിളച്ചു വരുമ്പോൾ അരിപ്പയിൽ തട്ടി അത് പുറത്ത് പോകാതെ അതുപോലെ തന്നെ നിലനിൽക്കും. ഒരു തുള്ളി പോലും പുറത്തേക്ക് പോകില്ല ഉറപ്പ്. ആരുടെയെങ്കിലും ശ്രദ്ധ തെറ്റിപ്പോയാൽ കൂടിയും ഇനി പാല് തിളച്ച പുറത്തുപോകും എന്ന പേടി വേണ്ട.
എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒരു ടിപ്പ് ചെയ്തു നോക്കൂ. ഇത് വളരെയധികം ഉപകാരപ്പെടും. അടുക്കളയിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ് അരിയും മറ്റും ഡപ്പകളിലാക്കി നമ്മൾ മാറ്റിവച്ചാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അതിൽ പ്രാണികൾ വരുന്നത് കാണാം. ഇതില്ലാതാക്കുന്നതിനുവേണ്ടി എടുത്തുവയ്ക്കുന്ന പാത്രത്തിൽ ആദ്യം കുറച്ചു ന്യൂസ് പേപ്പർ ഇടുക അതിനു മുകളിലായി അരി ഇട്ടു കൊടുക്കുക ശേഷം അതിനുമുകളിൽ വീണ്ടും ന്യൂസ് പേപ്പർ വച്ച് അടച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഒട്ടും തന്നെ പ്രാണികൾ വരില്ല. Video credit : Prarthana s world