Making Of Tasty Masala Meen Porichath : മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാളും വറുത്തു കഴിക്കുന്നതിന് ഒരു പ്രത്യേക രചനയാണ് കുട്ടികൾക്ക് എല്ലാവർക്കും തന്നെ മീൻ വറുത്തു കഴിക്കുന്നതിനോട് ആയിരിക്കും കൂടുതൽ താല്പര്യം ഉണ്ടാവുക. കുട്ടികൾക്ക് കൊടുക്കാനും മുതിർന്നവർക്കായാലും വളരെ ആസ്വദിച്ച് രുചിയോടും കൂടി കഴിക്കാൻ ഒരു കിടിലൻ മസാലയിൽ പൊരിച്ചെടുത്ത മീൻ പൊരിച്ചത് നോക്കാം.
ഇത് തയ്യാറാക്കാൻ ഏതു മീനാണ് എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഉലുവപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒരു ടീസ്പൂൺ നെയ്യ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.
ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ എടുത്ത് മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ നേരം വരെ അടച്ചുവെച്ച് മാറ്റിവെക്കുക. മസാല എല്ലാം മീനിലേക്ക് നല്ലതുപോലെ ഇറങ്ങി വരാൻ ഇത് നല്ലതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം ഒരേ മീനുകൾ ആയിട്ട് കൊടുക്കുക. മീനിലേക്ക് കുറച്ചു കറിവേപ്പില കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ മീൻ പരസ്പരം ഒട്ടിപ്പിടിക്കുകയോ ചെയ്യില്ല മാത്രമല്ല വളരെയധികം രുചിയും ഉണ്ടായിരിക്കുന്നതാണ്. രണ്ടു ഭാഗവും നന്നായി മൊരിഞ്ഞതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Shamees kitchen