Making Of Crispy Pacha Kaya Recipe : ഇന്ന് ചോറിന്റെ കൂടെ ഉറപ്പായും ഇതുപോലെ ഒരു വാഴക്കാ വറുത്തത് തയ്യാറാക്കി നോക്കണം. ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇതുവരെ കഴിച്ചു നോക്കിയിട്ടില്ലാത്തവർ ഇതുപോലെ തയ്യാറാകൂ. അതിനായി ആദ്യം തന്നെ മൂന്ന് വാഴക്കാ എടുക്കുക. തോല് കളഞ്ഞ് നീളത്തിൽ ചെറിയ കഷണങ്ങളാക്കി മുറിക്കുക ശേഷം അത് വെള്ളത്തിലിട്ട് വയ്ക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മുറിച്ചു വച്ചിരിക്കുന്ന വാഴക്ക ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ചെറുതായി നിറം മാറി വരുമ്പോൾ കോരി മാറ്റുക ശേഷം അതേ പാനിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അര ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക ശേഷം ഒരു സവാള പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് കൂടി ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ശേഷം ആവശ്യമായ രണ്ട് ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒപ്പു ചേർത്ത് നന്നായി തിളപ്പിക്കുക.
തിരിച്ചു വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന കായ ചേർത്ത് കൊടുക്കുക. ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് കറിവേപ്പില ചേർത്ത് ഡ്രൈ ആക്കി എടുക്കുക. നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ അര ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് ഇറക്കി വയ്ക്കുക. വാഴക്ക വറുത്തത് തയ്യാർ. video credit : Shamees kitchen