Making Of Curry Leaves Recipe : കേരളത്തിൽ ഉണ്ടാക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും മുഖ്യമായി ചേർക്കുന്ന ഒന്നാണ് കറിവേപ്പില ഭക്ഷണത്തിന് കൂടുതൽ രുചി കൂട്ടുന്നതിനായി ചേർക്കുന്ന ചെരുവുകളിൽ ഒന്നാണ് കറിവേപ്പില അത് ആർക്കും തന്നെ ഒഴിവാക്കാൻ സാധിക്കുന്ന ഒന്നല്ല. എന്നാൽ അത് ഭക്ഷണം കഴിക്കുന്ന സമയത്ത് സാധാരണ നമ്മൾ എടുത്തു കളയുകയാണ് പതിവ്. എന്നാൽ വളരെ ആരോഗ്യം ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറിവേപ്പില അതുകൊണ്ട് അത് കഴിക്കേണ്ടത് വളരെ അത്യാവശ്യവും ആണ്.
അതുകൊണ്ടുതന്നെ കറിവേപ്പില ഒരു പുതിയ രുചിയിൽ നമുക്ക് തയ്യാറാക്കിയാലോ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി കറിവേപ്പില നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം ഒരു ബാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. കറിവേപ്പില നല്ലതുപോലെ വലത് വന്നതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം പാനിൽ കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ച് മൂന്ന് ടീസ്പൂൺ ഉഴുന്നു ചേർക്കുക രണ്ട് ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് നന്നായി റോസ്റ്റ് ചെയ്യുക. ശേഷം അതിലേക്ക് ഒരു ചെറിയ കഷണം പുളി ചേർത്തു കൊടുക്കുക. അതോടൊപ്പം 10ൽ മുളകും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതും കോരി മാറ്റുക ശേഷം അതേ എണ്ണയിലേക്ക് 5 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. വെളുത്തുള്ളി നല്ലതുപോലെ വഴന്നു വന്നതിനുശേഷം കോരി മാറ്റുക.
ഏഴുമണിയോടെ ജാർ എടുത്ത് അതിലേക്ക് ഇവയെല്ലാം തന്നെ ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ശർക്കര ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം മിക്സിയിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം ആവശ്യാനുസരണം കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ചാലിച്ച് ദോശയുടെ കൂടെയെല്ലാം കഴിക്കാം. Credit : Shamees kitchen