മിക്കവാറും എല്ലാ വീട്ടമ്മമാരും അടുക്കളയിൽ ഉപയോഗിക്കുന്നത് പാത്രങ്ങൾ ആയിരിക്കാം കാരണം അധികം വെളിച്ചെണ്ണ ഉപയോഗിക്കാതെ ഭക്ഷണപദാർത്ഥങ്ങൾ സിമ്പിൾ ആയി ഉണ്ടാക്കാൻ കഴിയുന്നതും നോൺസ്റ്റിക് പാനുകളിൽ ആയിരിക്കും. കൂടാതെ ഭക്ഷണപദാർത്ഥങ്ങൾ ഒന്നും തന്നെ ഒട്ടിപ്പിടിക്കാതെ കരിയാതെയും നല്ലതുപോലെ പാചകം ചെയ്യാനും സാധിക്കും.
എന്നാൽ ഈ നോസിക പാത്രങ്ങളുടെ ഒരു പ്രശ്നം അത് കുറേനാൾ ഉപയോഗിച്ചാൽ അതിന്റെ കോട്ടിങ് എല്ലാം ഇളകിപ്പോകും. കോട്ടിങ് ഇളക്കി പോയാൽ നോൺസ്റ്റിക് പാനുകളിൽ പിന്നീട് ഒരിക്കലും ഭക്ഷണം പാകം ചെയ്യാൻ പാടില്ല അത് ആരോഗ്യത്തിന് വളരെ ദോഷകരമാകുന്നതാണ് അതുകൊണ്ടുതന്നെ അവ നമ്മൾ കളയുകയായിരിക്കും പതിവ്.
എന്നാൽ ഇനി നോൺസ്റ്റിക് പാത്രങ്ങൾ കോട്ടിങ് പോയാൽ കളയേണ്ട ആവശ്യമില്ല ഇതുപോലെ ചെയ്താൽ മതി. ആദ്യം തന്നെ പാൻ എടുത്ത് ഒരു സാൻഡ് പേപ്പർ ഉപയോഗിച്ചുകൊണ്ട് അതിന്റെ കോട്ടിങ് ഉള്ള ഭാഗത്തെല്ലാം നന്നായി ഉരച്ചു കൊടുക്കുക. 5 മിനിറ്റ് എങ്കിലും നിർത്താതെ ഉറച്ചു കൊടുക്കേണ്ടതാണ് അതിനുശേഷം നോക്കുമ്പോൾ അതിന്റെ കോട്ടിങ് എല്ലാം തന്നെ പോയി സാധാരണ ഒരു അലുമിനിയം പാത്രം പോലെ ഇരിക്കും.
ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കുക ഒട്ടും തന്നെ അതിൽ കറുപ്പ് കോട്ടിംഗ് ഉണ്ടാകാൻ പാടില്ല. അതിനുശേഷം പാചകം ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. ഇനി ആരും തന്നെ കോട്ടിങ്ങ് പോയ പാത്രങ്ങൾ കളയാതിരിക്കുക ഇതുപോലെ ചെയ്താൽ മാത്രം മതി. Video credit : infro tricks