എന്താ രുചി !! രാവിലെയും രാത്രിയും രുചിയൂറും മുട്ട റോസ്റ്റ്. എത്ര കഴിച്ചാലും മതി വരില്ല ഈ മുട്ട റോസ്റ്റ്. | Making Of Tasty Egg Roast

Making Of Tasty Egg Roast : രാവിലെ ബ്രേക്ക്ഫാസ്റ്റ് ഏത് തന്നെ ഉണ്ടാക്കിയാലും അതിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ ഒരു മുട്ട റോസ്റ്റ് തയ്യാറാക്കാം. കൂടാതെ ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെ കഴിക്കാനും ഈ മുട്ട റോസ്റ്റ് അടിപൊളിയാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും ആവശ്യത്തിനൊപ്പം വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ മുളക് മിക്സ് ചെയ്ത് വെച്ചത് ഒഴിച്ചു കൊടുക്കുക ശേഷം പുഴുങ്ങിയ മുട്ട ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക. ശേഷം മാറ്റിവയ്ക്കുക അതേ പാനിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക.

അവ രണ്ടും നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക കറിവേപ്പില ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. സവാള നന്നായി വാടി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് എടുക്കുക. ശേഷം ബാക്കി വെച്ചിരിക്കുന്ന മുളകിന്റെ പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക.

പച്ചമണം മാറിവരുന്ന സമയത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ പുളിയുള്ള തൈര് ചേർത്ത് കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിലേക്ക് റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം കസ്തൂരി മേത്തി ഇറക്കി വയ്ക്കാം. Credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *