കുടംപുളി എല്ലാവരുടെ വീട്ടിലും തന്നെ ഉറപ്പായും ഉണ്ടാകുന്ന ഒന്നാണ് കാരണം കറികളിൽ എല്ലാം ഇവ ഉപയോഗിക്കുന്നത് ആണ്. അതുപോലെ തന്നെ നോൺസ്റ്റിക് പാത്രങ്ങൾ ഇല്ലാത്ത വീടുകളും ഉണ്ടാകില്ല. സാധാരണയായി ദോശ പാനുകൾ കുറെ നാൾ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് അവയിൽ ദോശ ഉണ്ടാക്കാൻ പറ്റാത്ത അവസ്ഥ വരും ദോശ എല്ലാം പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും.
ഇത്തരം സന്ദർഭങ്ങൾ ഇല്ലാതാക്കുന്നതിന് വളരെ എളുപ്പമാണ് അതിനായി വീട്ടിലുള്ള കുടംപുളി മാത്രം മതി. കുടംപുളി ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് ഈ പ്രശ്നത്തെ പരിഹരിക്കുന്നത് എന്ന് നോക്കിയാലോ. മൂന്നോ നാലോ കുടംപുളി എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. ദോശ ഉണ്ടാക്കുന്ന പാത്രം അടുപ്പിൽ വച്ച് നന്നായി ചൂടാക്കി അതിലേക്ക് ഈ പുളിവെള്ളം ഒഴിച്ചുകൊടുക്കുക.
ശേഷം പുളി വെള്ളം നല്ലതുപോലെ ചൂടാക്കി ചെറുതായി വറ്റിച്ചെടുക്കുക. അതിനുശേഷം പാൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഈ ദോശ പാനിൽ യ എത്രവേണമെങ്കിലും ദോശ ചുടാവുന്നതാണ് ഒട്ടും തന്നെ പറ്റിപ്പിടിക്കില്ല. അതുപോലെ തന്നെ മീൻ വറുക്കാൻ എടുക്കുമ്പോഴും ഇതുപോലെ പാനിൽ ഒട്ടിപ്പിടിക്കാനുള്ള സാധ്യതയുണ്ട്.
അത് ഇല്ലാതാക്കുന്നതിന് മീൻ വറക്കുന്നതിനു മുൻപായി ഒരു വാഴയില ഇട്ടുവയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അതിനു മുകളിലായി മസാല പുരട്ടി വച്ചിരിക്കുന്ന മീൻ വച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ മീൻ തിരിച്ചും മറിച്ചുമിട്ട് വറുക്കാവുന്നതും ആണ് അതുപോലെ പാൻ കുഴപ്പമാവുകയും ചെയ്യില്ല. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit Prarthana’ s world