സാമ്പാർ ചീര എന്ന നമ്മളെല്ലാവരും ഒരുപാട് കേട്ടിട്ടുണ്ടാകും. പേരോട് തന്നെ സാമ്പാറിൽ ചേർക്കുന്ന ചീരയാണ് എന്ന് നമുക്ക് മനസ്സിലാക്കാം സാധാരണയായി എല്ലാവരും സാമ്പാർ ഉണ്ടാക്കുമ്പോൾ വെണ്ടയ്ക്കയ്ക്ക് പകരമായി ഈ ചീര കൊഴുപ്പുകൂട്ടുന്നതിനായി ചേർത്തു കൊടുക്കാറുള്ളത് പതിവാണ്. എന്നാൽ ഇതിന്റെ നിരവധി ആരോഗ്യ ഗുണങ്ങളെപ്പറ്റി ആരും അറിയാതെ പോകരുത്.
പറമ്പിൽ വളരുന്ന പോഷകസമൃദ്ധമായ ഈ ചീര ഒരു കൃഷിയായി തന്നെ വളർത്തിയെടുക്കുന്നതാണെങ്കിൽ കറികളിൽ നമുക്ക് മാറിമാറി ഇത് ഉപയോഗിക്കാം. ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ ഈ ഇലക്കറി രുചികരവും പോഷകസമൃതവും ആണ്. തളർച്ച രക്തക്കുറവ് എന്ന അവസ്ഥകൾക്ക് എല്ലാം തന്നെ കഴിക്കുന്നത് കൊണ്ട് പരിഹാരം ഉണ്ടാകും.
അതുപോലെ ദഹനക്കുറവ് ഉള്ളവർക്ക് ഒരു നേരം ഇതിന്റെ ഇല ഉപയോഗിച്ച് കൊണ്ടുള്ള തോരന് കറിയോ വച്ച് കഴിക്കാവുന്നതാണ്. കൂടാതെ നല്ല ദഹനത്തിനും മലബന്ധപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഇലക്കറികൾ എന്ന് നമുക്കറിയാം ഈ സാമ്പാർ ചീര കഴിച്ചാലും അതേ ഗുണങ്ങൾ തന്നെയാണ് നമുക്ക് ലഭിക്കുന്നത്.
ചെടിയുടെ ഇലയും തണ്ടും വളരെ നേർമ ഉള്ളത് ആണ്. വെണ്ടക്കയുടെ പ്രധാന ദോഷം എന്തു പറയുന്നത് അതിൽ അമിതമായി അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സിലേറ്റാണ്. അതേ ദോഷം ഈ സാമ്പാർ ചീരക്കും ഉണ്ട്. അതുകൊണ്ടുതന്നെ കിഡ്നി സ്റ്റോൺ ഗോട്ട് രോഗം എന്നിവ ഉള്ളവർ ഇത് കഴിക്കുന്നത് ഒഴിവാക്കുക. നല്ല വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ ഈ ചീര വളരെ നന്നായി തന്നെ ഉണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : easy tip 4 u