ആഹാ എന്താ രുചി!! ഈ ഉരുളൻ കിഴങ്ങ് കറി കഴിച്ചാൽ നിങ്ങൾ ഇറച്ചി കറി പോലും വേണ്ട എന്ന് പറയും. | Making Of Easy Aloo Curry

Making Of Easy Aloo Curry : ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഇറച്ചി കറിയുടെ അതേ ടേസ്റ്റ് ഒരു കറി തയ്യാറാക്കി നോക്കിയാലോ. ഇറച്ചി കഴിക്കാത്തവർക്ക് ഇറച്ചി കറിയുടെ രുചി അറിയണമെങ്കിൽ ഉരുളൻ കിഴങ്ങ് ഉപയോഗിച്ച് ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി വീഡിയോ വലുപ്പത്തിലുള്ള രണ്ടുമൂന്നു ഉരുളൻ കിഴങ്ങ് എടുത്ത് തോല് കളഞ്ഞ് മീഡിയം വലുപ്പത്തിൽ മുറിച്ചെടുക്കുക.

അത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഈ ഉരുളൻ കിഴങ്ങ് ഇട്ട് നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക. ശേഷം മാറ്റിവെക്കുക. അതേ പാനിലേക്ക് ഒരു ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക. മൂന്ന് ഏലക്കായ ചെറിയ കഷ്ണം പട്ട രണ്ട് ഗ്രാമ്പൂ എന്നിവയും ചേർത്ത് മൂപ്പിക്കുക.

ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഉള്ളിയുടെ നിറം മാറി വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്തു കൊടുത്ത് ഇളക്കുക. കറി നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കുക. അടച്ചുവെച്ച് നന്നായി വേവിക്കുക. പാകമായതിനുശേഷം മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *