Making Of Tasty Masala Fish Dry Fry : മീൻ വാങ്ങിക്കുമ്പോൾ ഒരു തവണ ഇതുപോലെ വ്യത്യസ്തമായ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. മാംസമുള്ള മീൻ ഇതുപോലെ തയ്യാറാക്കിയാൽ വേറെ ലെവൽ ആയിരിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി മീഡിയം വലിപ്പത്തിൽ അരിയുക. ശേഷം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മീൻ പകുതി ഫ്രൈ ചെയ്തെടുക്കുക. ശേഷം പകരത്തി വയ്ക്കുക അതേ പാനിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും 3 പച്ചമുളക് കീറിയത് ചേർത്തു കൊടുക്കുക. സവാള നല്ലതുപോലെ വഴന്ന നിറം മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത് ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്ന സമയത്ത് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം തക്കാളി നല്ലതുപോലെ വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. കളി പകുതി വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക ശേഷം ഇളക്കി അടച്ചു വയ്ക്കുക. അഞ്ചു നേരത്തേക്ക് ചെറിയ തീയിൽ അടച്ചുവയ്ക്കുക ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. അതിനുശേഷം തുറന്ന് പകർത്തി വയ്ക്കാവുന്നതാണ്. Credit : Lillys natural tips