Crispy Rava Vada with Chutney : റവ ഉണ്ടെങ്കിൽ ഇനി വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാം ഒരു കിടിലൻ നാലുമണി പലഹാരം. ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ റെഡിയാണോ. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ എടുക്കുക. ശേഷം നന്നായി പൊടിച്ച് ഒരു പാത്രത്തിലേക്ക് പകർത്തുക. അതിലേക്ക് അരക്കപ്പ് തൈര് അരക്കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
കുതിർന്ന വരാനായി മാറ്റിവയ്ക്കുക. അടുത്തതായി ഇതിലേക്ക് ചട്നി തയ്യാറാക്കാം അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് നാല് ചുവന്നുള്ളി ചെറിയ കഷണം ഇഞ്ചി നാല് കശുവണ്ടി രണ്ടു പച്ചമുളക് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ കടുക് പൊട്ടിക്കുക .
അതിലേക്ക് കറിവേപ്പില ഇട്ടുകൊടുക്കുക. അതിനുശേഷം ചട്നിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. കുതിർന്നു വന്നതിനുശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചെറിയ കഷണം ഇഞ്ചി അരിഞ്ഞത് കറിവേപ്പില ചെറുതായി അരിഞ്ഞത് രണ്ട് ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടച്ച് എടുത്തത് ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
മാവ് ഒരുപാട് ലൂസ് അല്ലാതെ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ മാവിൽ നിന്ന് ഓരോ ടീസ്പൂൺ വീതം ആവരുത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. നല്ലതുപോലെ മൊരിഞ്ഞ് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. രുചിയോടെ കഴിക്കാം. Credit : Shamees kitchen