ഭക്ഷണം പാചകം ചെയ്യുമ്പോൾ അതിൽ ഏറ്റവും അത്യാവശ്യമായി വരുന്ന ഒന്നാണ് വെളിച്ചെണ്ണ. മലയാളികൾ എല്ലാവരും തന്നെ ശുദ്ധമായ വെളിച്ചെണ്ണയിൽ ആഹാരം ഉണ്ടാക്കുന്നവരാണ്. എന്നാൽ ഇന്നത്തെ കാലത്ത് പുറത്ത് നിന്ന് വെളിച്ചെണ്ണ വാങ്ങുമ്പോൾ എത്രത്തോളം വിശ്വസിക്കാം എന്ന് നമുക്ക് പറയാൻ സാധിക്കില്ല എല്ലാ കാര്യങ്ങളിലും മായമാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ഇനി ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തയ്യാറാക്കി എടുക്കാം.
അതിനായി ഒരു കുക്കർ മാത്രം മതി. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം . അതിനായി രണ്ടു തേങ്ങ ഒരു കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് രണ്ട് വിസിൽ വരുന്നതുവരെ ചൂടാക്കുക ശേഷം കുക്കർ തുറന്ന് നാളികേരം പൊട്ടിക്കുക. അതിൽ നിന്നും നാളികേരം വളരെ എളുപ്പത്തിൽ തന്നെ എടുക്കാൻ സാധിക്കുന്നതാണ്. ശേഷം ചെറിയ കഷ്ണങ്ങളാക്കി എടുക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു കോട്ടന്റെ തുണി ഉപയോഗിച്ച് കൊണ്ട് അതിൽ നിന്നും തേങ്ങാപ്പാലും മാത്രം അരിച്ച് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക.
തേങ്ങാപാലിൽ നിന്നും വെളിച്ചെണ്ണ വേർതിരിഞ്ഞു വരുന്നത് കാണാം. വെളിച്ചെണ്ണയും അതിന്റെ പീരയും രണ്ടായി മാറി വരുന്നത് കാണാം. ഗോൾഡൻ ബ്രൗൺ നിറമായി മാറുമ്പോൾ. ചൂടാറാൻ മാറ്റിവെക്കുക അതിനുശേഷം വെളിച്ചെണ്ണ അതിൽ നിന്ന് അടിച്ചു ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ശുദ്ധമായ വെളിച്ചെണ്ണ തയ്യാർ. എല്ലാവരും തയ്യാറാക്കി നോക്കൂ. Credit : Vichus vlogs