തേങ്ങാപ്പാൽ വെറും നിസ്സാരക്കാരനല്ല നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേങ്ങാപ്പാൽ. മുലപ്പാലിന് തുല്യമാണ് തേങ്ങാപ്പാൽ. നാളികേരത്തിൽ അമിതമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നത് സത്യം തന്നെ എപ്പോഴാണ് അത് കൊഴുപ്പായി മാറുന്നത് എന്ന് വെച്ചാൽ അത് പാചകം ചെയ്യുമ്പോഴാണ് തേങ്ങ ഉടച്ച് അരമണിക്കൂറിനുള്ളിൽ അത് പച്ചക്ക് കഴിച്ചാൽ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് ലഭിക്കുന്നു. ശുദ്ധമായ തേങ്ങാപ്പാൽ ചൂടാകാതെ ഉപയോഗിക്കുന്നതാണ് ഉത്തമം.
തേങ്ങ ഒരു സർവ്വ ലോകസഹാരിയാണ് ശരീരത്തിൽ അടങ്ങിയിരിക്കുന്ന ദുഷിച്ച കൊഴുപ്പുകൾ അഴുക്ക് എന്നിവ അകറ്റി ശരീരത്തെ ശുദ്ധമാകുന്നു തേങ്ങ ചിരകി അവിലിട്ട് അൽപ്പ ശർക്കര ചേർത്ത് വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുത്താൽ അവർക്ക് നല്ല ആരോഗ്യം ഉണ്ടാകും രാവിലെ തേങ്ങ ചിരകി അരച്ച് പാലെടുത്ത് അതിൽ നാടൻ ശർക്കര കരിപ്പെട്ടി തേൻ എന്നിവ ചേർത്ത് പാലിനു പകരം കുടിച്ചാൽ ആരോഗ്യവും രോഗപ്രതിരോധ ശക്തിയും വർദ്ധിക്കും.
ഏതു കാലാവസ്ഥയിലും ഏത് സമയത്തും തേങ്ങാ പച്ചയ്ക്ക് കഴിക്കാവുന്നതാണ് ആരോഗ്യത്തിന് ഒരു കേടും സംഭവിക്കുകയില്ല കുട്ടികളുടെ വളർച്ചയ്ക്കും രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും മുലപ്പാലിനെ ഗുണം ചെയ്യുന്ന തേങ്ങാപ്പാൽ അത്യുത്തമം. രാവിലെ കുട്ടികൾക്കും മുതിർന്നവർക്കും ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്താൻ തേങ്ങാപ്പാൽ അധികം വെള്ളം ചേർക്കാതെ മധുരം ചേർക്കുക.
ശർക്കര പഞ്ചസാര തേൻ ഏതും ചേർക്കാം. ബ്രേക്ക് ഫാസ്റ്റിനെ തയ്യാറാക്കുന്ന അപ്പം ഇടിയപ്പം പുട്ട് പത്തിരി കൂടെ കറിയായി കൊടുക്കാം. എല്ലാവിധ പോഷകങ്ങളും അടങ്ങിയ ഈ തേങ്ങാപ്പാൽ കുട്ടികൾക്ക് വളരെ നല്ലതാണ്. തേങ്ങാപ്പാലിൽ നിന്നെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും ചർമ്മത്തിൽ പുരട്ടുന്നതും തലമുടിക്കും വളരെ നല്ലതാണ്. തേങ്ങാപ്പാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ആരോഗ്യം സംരക്ഷിക്കുക. Credit : Malayalam tasty world