ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ ആളുകൾക്കും തന്നെ കുടവയർ ഉണ്ടായിരിക്കും. കായികമായ അധ്വാനം ഇല്ലാതെ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് എല്ലാം തന്നെ വളരെ പെട്ടെന്ന് വരുന്നതാണ് കുടവയർ. കൃത്യമായി വ്യായാമം ചെയ്യുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ സാധിക്കും എന്നാൽ വ്യായാമം ചെയ്യാൻ മടിയുള്ളവർ ആണെങ്കിലോ.
കുടവയർ കുറയാൻ വളരെയധികം കഷ്ടപ്പെടേണ്ടി വരും. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന്റെ കൃത്യമായ സൗകര്യം നിലനിർത്തുന്നതിനും ആയി പലതരത്തിലുള്ള ഉപകരണങ്ങളും അതുപോലെ തന്നെ പല മാർഗങ്ങളും ഇന്ന് ലഭ്യമാണ്. എന്നാൽ തന്നെയും വീട്ടിൽ ചെയ്യുന്നതായിരിക്കും നമ്മൾ കൂടുതലും പരീക്ഷിച്ചിട്ടുണ്ടാവുക കാരണം അത് ശരീരത്തിന് പ്രത്യേകിച്ച് ദോഷം ഒന്നും തന്നെ ഉണ്ടാക്കുകയില്ല.
അമിതമായ വയറു കുറയ്ക്കുന്നതിനു വേണ്ടി ശ്രമിക്കുന്നവർക്ക് ഇത് ഒരു കിടിലൻ ടിപ്പ്. എന്താണ് എന്ന് നോക്കാം. ഒരു ഗ്ലാസ് നല്ല ചൂട് വെള്ളം എടുക്കുക അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചെടുത്തത് ചേർത്തുകൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് ഒരു ചെറിയ കഷണം കറുവപ്പട്ട ചതച്ചതും ചേർത്ത് കൊടുക്കുക.
കറുകപ്പട്ടയുടെ പൊടിയാണ് ഉള്ളതെങ്കിൽ അതും ചേർത്തുകൊടുക്കാവുന്നതാണ് അതിനുശേഷം വെള്ളം നല്ലതുപോലെ ചൂടാറി കഴിയുമ്പോൾ ഒരു പകുതി നാരങ്ങ പിഴിഞ്ഞ് അതിലേക്ക് ഒഴിക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അരിച്ചെടുത്ത് രാവിലെ എഴുന്നേറ്റതിനുശേഷം വെറും വയറ്റിൽ ഒരു ഗ്ലാസ് കുടിക്കുക. വളരെ നല്ല മാറ്റം തന്നെ ഉണ്ടാക്കുന്നത് കാണാം. എല്ലാദിവസവും ഇത് തുടർച്ചയായി കുടിക്കേണ്ടതാണ്. എങ്കിൽ മാത്രമേ മാറ്റം ഉണ്ടാവുകയുള്ളൂ. Credit : Vijaya Media