Making Of Kerala Style Inji Curry : പണ്ടുകാലങ്ങളിൽ മുത്തശ്ശിമാർ ഉണ്ടാക്കുന്ന ഇഞ്ചി കറിയുടെ രുചി കഴിച്ചുനോക്കിയിട്ടുള്ളവർ ഉണ്ടോ. അതുപോലെ ഒരു ഇഞ്ചക്കറിയും ഉണ്ടാക്കാൻ ശ്രമിച്ചിട്ട് ശരിയാകാതെ പോയവർക്ക് ഇതാ അതേ ടേസ്റ്റിലുള്ള എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഇഞ്ചി കറിയുടെ റെസിപ്പി. ഈ കിടിലൻ ഇഞ്ചി കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
എണ്ണ ചൂടായതിനു ശേഷം 200 ഗ്രാം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം എനിക്ക് നല്ലതുപോലെ വറുത്തെടുക്കുക. ഇവിടെ നിറമെല്ലാം മാറി വരുമ്പോൾ കോരി മാറ്റുക ശേഷം അതേ പാനിലേക്ക് 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വറുത്തെടുത്ത് അതും കോരി മാറ്റുക.
ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. അടുത്തതായി അതേ എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക ശേഷം കറിവേപ്പിലയും ചൂടാക്കി തീ ഓഫ് ചെയ്യുക. ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ ഉലുവപ്പൊടി കാൽ ടീസ്പൂൺ കായപ്പൊടി രണ്ട് നുള്ള് മഞ്ഞൾ പൊടി.
എന്നിവ ചേർത്ത് അടുപ്പ് കത്തിച്ച് ചെറിയ തീയിൽ വച്ച് ചൂടാക്കുക. പച്ചമണം മാറി വന്നതിനുശേഷം അരക്കപ്പ് പുളി വെള്ളം ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുത്ത് തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോഴേക്കും ചേർത്തുകൊടുത്ത ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ ശർക്കര ചേർത്തു കൊടുക്കുക. വീണ്ടും ചൂടാക്കി ഇഞ്ചിക്കറി നല്ലതുപോലെ കുറുക്കി എടുക്കുക. കറി പാകത്തിന് കുറുകി വന്നതിനുശേഷം ഇറക്കി വയ്ക്കുക. Video credit : Sheeba’s recipes