ജന്മനാൽ ശിവഭഗവാന്റെ അനുഗ്രഹം ലഭിച്ച 7 നക്ഷത്രക്കാർ. ഇതിൽ നിങ്ങളുടെ നക്ഷത്രം ഏതാണ്.

സർവ്വ ജഗത്തിന്റെയും പിതാവാണ് മഹാദേവൻ. മഹാദേവനെ പ്രാർത്ഥിച്ചാൽ മഹാദേവനെ നൽകാൻ കഴിയാത്തതായ ഒന്നും തന്നെയില്ല. എത്ര വലിയ ദോഷം നിൽക്കുന്ന സമയത്തും മഹാദേവന്റെ കരുണയിൽ ഭഗവാന്റെ കടാക്ഷത്തിൽ അവയെല്ലാം തന്നെ നമ്മുടെ അരികത്ത് നിന്ന് മാഞ്ഞു പോകുന്നതായിരിക്കും. അതുകൊണ്ടാണ് എല്ലാവരും തന്നെ ശിവ ഭഗവാനെ വിശ്വസിച്ചു പോകുന്നത്. അത്തരത്തിൽ ശിവ ഭഗവാന്റെ അനുഗ്രഹം നേരിട്ട് ലഭിച്ച 7 നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത് .

ഇവരുടെ നക്ഷത്രത്തിന്റെ ഭഗവാൻ ശിവ ഭഗവാൻ ആണ്. കൂടാതെ ഇവർക്കെല്ലാം തന്നെ ഭഗവാന്റെ ഒരു വലയം ഇവരുടെ മേൽ ഉണ്ടാവുകയും ചെയ്യും. അതിൽ ആദ്യത്തെ നക്ഷത്രം ഉത്രാടം നക്ഷത്രമാണ്. അവർ ഏർപ്പെടുന്ന ഏത് മേഖലയിലെ പ്രവർത്തനങ്ങൾക്കും പൂർണ്ണമായ ആത്മസമർപ്പണത്തോടെ ചെയ്യുന്നവരായിരിക്കും. ഇവർ കടുത്ത ശിവ ഭക്തർ കൂടി ആയിരിക്കും. രണ്ടാമത്തെ നക്ഷത്രം മൂലം വളരെ നിഷ്കളങ്കരും ആരെയും ഉപദ്രവിക്കാത്ത മനസ്സുള്ളവരും ആയിരിക്കും. ഈശ്വരനുഗ്രഹം വേണ്ടുവോളം ഉള്ള നക്ഷത്രക്കാരാണ് ഇവർ. മൂന്നാമത്തെ നക്ഷത്രം പൂരം.

എല്ലാവരും ആകർഷണീയത ഉള്ള നക്ഷത്രക്കാരാണ് ഇവരുടെ മനസ്സിന്റെ സൗന്ദര്യമാണ് എല്ലാവരെയും ആകർഷിക്കുന്നത്. അവർ ചെയ്യുന്ന ഏത് പ്രവർത്തിയിലും വലിയ ഉയർച്ചകൾ നേടുന്നവരും കഠിനാധ്വാനികളുമായിരിക്കും. വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്നവരും ആയിരിക്കും. അടുത്ത നക്ഷത്രം മകം. ഇവർ എന്ത് കാര്യം ചെയ്യുമ്പോഴും ചെയ്യുന്ന പ്രവർത്തി ദൈവനിന്ദ യാണോ എന്ന് പരിശോധിച്ചു ചെയ്യുന്നവർ ആയിരിക്കും. അടുത്ത നക്ഷത്രം ആയില്യം. ഇവർ പൊതുവേ ശിവ ഭക്തർ ആയിരിക്കും ശിവനോട് ഒരുപാട് ചേർന്ന് നിൽക്കുന്നവരും ആയിരിക്കും.

നാലാമത്തെ നക്ഷത്രം തിരുവാതിര. ഒരു വ്യക്തി ജനിക്കാൻ ഏറ്റവും നല്ല നക്ഷത്രം എന്ന് പറയുന്നത് തിരുവാതിരയാണ് ഇത് ഭഗവാന്റെ നക്ഷത്രം തന്നെയാണ്. ഇവർ സത്യത്തിന്റെയും ധർമ്മത്തിന്റെയും വഴിയിലൂടെ എപ്പോഴും സഞ്ചരിക്കുന്നവർ ആയിരിക്കും. അവസാനത്തെ നക്ഷത്രം ഭരണി. ഇവരും സത്യത്തിനും ധർമ്മത്തിനും പ്രവർത്തിക്കുന്നവരും എല്ലാ പ്രവർത്തിയിലും ഭഗവാന്റെ അനുഗ്രഹം തേടുന്നവരും ആയിരിക്കും. ഇതിൽ നിങ്ങളുടെ നക്ഷത്രം ഏതാണ്. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *